ജയസൂര്യയുടെ നായിക ഒരു പെണ്ണാട്!
ജയസൂര്യ സിനിമയെ വളരെ ഗൗരവമായി എടുത്തിരിക്കുകയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള ജയസൂര്യയുടെ കോലം കെട്ടലുകളും വാര്‍ത്തയാണ്. ആമയും മുയലും, മത്തായി കുഴപ്പകാരനല്ല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യ അടുത്തതായി ചെയ്യുന്ന സിനിമയാണ് 'ആട് ഒറു ഭീകര ജീവിയാണ്'!.
നവാഗതനായ മിഥുന്‍ മാനുവല്‍ തോമസ് കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയായെത്തുന്നത് ഒരു പെണ്ണാടാണത്രെ. ചിത്രത്തില്‍ സ്ത്രീകഥാപാത്രങ്ങളുണ്ട്. പക്ഷെ നായികയുടെ സ്ഥാനം പിങ്കി എന്ന് പേരുള്ള പെണ്ണാടിനാണെന്നാണ് സംവിധായകന്‍ പറയുന്നത്.

ഒരുവടംവലി മത്സരത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു റോഡ് മൂവിയായൊരുങ്ങുന്ന ചിത്രത്തിന്റെ മൂഡ് കോമഡിയാണെന്നും സംവിധായകന്‍ അറിയിച്ചു.
ഒക്ടോബര്‍ 31 ന് ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിയേറ്ററിലെത്തും. ഇടുക്കിയാണ് പ്രധാന ലൊക്കേഷന്‍. ഒറ്റ ഷെഡ്യൂളായി പൂര്‍ത്തിയാക്കാനാണ് പ്ലാന്‍.
രണ്‍ജി പണിക്കര്‍, വിനായകന്‍, സൈജു കുറുപ്പ്, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, ഭഗത് മാനുവല്‍, വിജയ് ബാബു, സൃന്ദ അഷബ്, ഹണി റോസ്, സാന്ദ്ര തോമസ് തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി സണ്ണിവെയിനും അഭിനയിക്കും. സണ്ണിയെ കൂടാതെ മൂന്ന് സര്‍പ്രൈസ് അതിഥികള്‍ വേറെയും ഉണ്ടാകുമത്രെ.


Click it and Unblock the Notifications