»   » 'പുലിവാല്‍ കല്യാണത്തിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല്ല, അത്ര ബോറായിരുന്നു'

'പുലിവാല്‍ കല്യാണത്തിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല്ല, അത്ര ബോറായിരുന്നു'

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു നടനെന്ന നിലയില്‍ പലതും പലര്‍ക്കും സ്വയം പഠിക്കാനുണ്ടാവും. ജയസൂര്യയ്ക്കും പഴയ സിനിമകള്‍ കാണുമ്പോള്‍ പലതും തോന്നാറുണ്ട്. ഗൃഹലക്ഷ്മി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ തന്റെ അഭിനയത്തെ കുറിച്ചും പഴയ കാല അനുഭങ്ങളെ കുറിച്ചും ജയസൂര്യ പങ്കുവയ്ക്കുകയുണ്ടായി.

പുലിവാല്‍ കല്യാണമൊക്കെ ഇപ്പോള്‍ കാണുമ്പോള്‍ എനിക്ക് തന്നെ അറിയാം, അതിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല്ല.. അത്രയ്ക്ക് വബോറായിരുന്നു- എന്നാണ് ജയസൂര്യ പറഞ്ഞത്. ജയസൂര്യയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

കത്ത് വായിക്കുന്ന സീന്‍

അതില്‍ കത്ത് വായിക്കുന്ന ഒരു സീനുണ്ട്. സംവിധായകന്‍ ഷാഫിക്ക പറഞ്ഞു 'ജയാ ടേക്ക് പോകാം' ഞാനിങ്ങനെ കത്തു വായിക്കുന്നു, സങ്കടം വരുന്നു. അതാണ് സീന്‍. ഷാഫിക്ക പറഞ്ഞു, 'ജയാ ഒന്നും വന്നില്ലല്ലോ മുഖത്ത്'.

കാസ്റ്റിങ് കൗച്ച് ഉണ്ടോ

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയസൂര്യ പറഞ്ഞത്, എനിക്കറിയില്ല. അത് ഹീറോയിന്‍സ് പറയുന്നതല്ലേ? ഹീറോ എന്ന നിലയില്‍ എനിക്ക് അറിയില്ല അത് എന്നാണ്

ബ്യൂട്ടിഫുളില്‍

ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ കാലൊടിഞ്ഞ് കിടക്കുകയായിരുന്നുവെന്നുള്ള വിവരവും ജയസൂര്യ പങ്കുവെച്ചു. അതില്‍ പിന്നെ എഴുന്നേറ്റ് അഭിനയിക്കേണ്ടായിരുന്നല്ലോ.

ആദ്യ പടത്തില്‍ ആവേശം കാണിച്ചപ്പോള്‍

vആദ്യ പടം ഊമപെണ്ണിന് ഉരിയാടാപയ്യനില്‍ തന്നെ അപകടം പറ്റി. അന്ന് ഫനീഫ്ക്കയാണ് കൂടെ. ഫുള്‍ ആവേശമാണ്. ആ സിനിമയില്‍ പരസ്യഹോര്‍ഡിംഗില്‍ പെയിന്റ് ചെയ്യുന്ന കഥാപാത്രമാണ്. വിനയന്‍ സാര്‍ പറഞ്ഞു, ചാടുന്ന ഷോട്ടാ, ഡ്യൂപ്പിനെ വിളിക്കാം. ഞാന്‍ പറഞ്ഞു, വേണ്ട സര്‍ ഞാന്‍ ചാടിക്കോളാം. ചാടി. കാലൊടിഞ്ഞു!! ആറ് മാസത്തെ റസ്റ്റ് പറഞ്ഞിരുന്നു എന്റെ ഭാഗ്യത്തിന് 20 ദിവസം കൊണ്ട് ശരിയായി- ജയസൂര്യ പറഞ്ഞു

English summary
Jayasurya about his action in Pulival Kalyanam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X