»   » ക്യാപ്റ്റന്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ജയസൂര്യ സംവിധായകനോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം !!!

ക്യാപ്റ്റന്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ജയസൂര്യ സംവിധായകനോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം !!!

By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ ജയസൂര്യയുടെ പുതിയ ചിത്രമായ ക്യാപ്റ്റന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടതാരം വിപി സത്യന്റെ ജീവിതകഥയാണ് ക്യാപ്റ്റന്‍. കേരള പോലീസ് ടീമിന്റെ ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ അമരക്കാരനായി എത്തിയ വിവി സത്യനായി വേഷമിടാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ജയസൂര്യ.

സ്‌പോര്‍ട്‌സ് താരങ്ങളുടെ ജീവിതകഥ പറയുന്ന ഒരൊറ്റ സിനിമയും മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ പ്രാധാന്യവും വര്‍ധിക്കുകയാണ്. കഥാപാത്രത്തെ മികച്ച രീതിയില്‍ അഭിനയിക്കുന്നതിനായി അങ്ങേയറ്റം ശ്രദ്ധിക്കുന്ന ജയസൂര്യ ഈ ചിത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്.

സംവിധായകനോട് പറഞ്ഞത്

സിദ്ദിഖ് ചിത്രമായ ഫുക്രിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രജേഷ് സെന്‍ ജയസൂര്യയോട് ക്യാപ്റ്റന്റെ കഥ പറയുന്നത്. വിപി സത്യനെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതകഥകളെക്കുറിച്ച് അടുത്തറിയുന്നത് അപ്പോഴായിരുന്നു. കഥ മുഴുവന്‍ കേള്‍ക്കുന്നതിന് മുന്‍പു തന്നെ ഈ ചിത്രം ചെയ്യണമെന്ന് സംവിധായകനോട് പറയുകയായിരുന്നുവെന്ന് ജയസൂര്യ പറയുന്നു.

സത്യനാവുന്നതിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍

വിപി സത്യനെന്ന ക്യാപ്റ്റനായി മാറുന്നതിന് മുന്‍പ് ജയസൂര്യ ശാരീരികമായും മാനസികമായും പരമാവധി തയ്യറെടുപ്പുകള്‍ നടത്തിയിരുന്നു. വിപി സത്യനെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു, അദ്ദേഹവുമായി അടുപ്പമുള്ളവരില്‍ നിന്നുമാണ് കാര്യങ്ങള്‍ മനസ്സിലാക്കിയത്.

സത്യന്റെ കോട്ടും ബെല്‍റ്റും ഉപയോഗിച്ചപ്പോള്‍

ചിത്രത്തിന് വേണ്ടി ഉപയോഗിച്ച കോട്ടും ബെല്‍റ്റും വിപി സത്യന്റേതായിരുന്നു. ആ ബെല്‍റ്റ് തനിക്ക് ശരിക്കും പാകമായിരുന്നുവെന്നും താരം പറയുന്നു. ആ വേഷത്തില്‍ തന്നെക്കണ്ടപ്പോള്‍ ശരിക്കും സത്യേട്ടനെപ്പോലെയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പത്‌നി അനിതച്ചേച്ചി പ്രതികരിച്ചത്.

ഷൂട്ടിങ്ങിനിടയില്‍ അപകടം സംഭവിച്ചു

ഷൂട്ടിങ്ങിനിടയില്‍ അപകടവും തന്നെ തേടിയെത്തിയിരുന്നു. കളിക്കിടയിലെ ടാക്ലിങ്ങിനിടയിലാണ് പരിക്ക് പറ്റിയത്. പരിക്ക് ഗുരുതരമായിരുന്നില്ലെങ്കിലും ഷൂട്ടിങ്ങ് കുറച്ചു ദിവസത്തേക്ക് മുടങ്ങി.

വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രം

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരുന്നു ഇതെന്ന് ജയസൂര്യ പറയുന്നു. ഫുട്‌ബോൡനെക്കുറിച്ച് അത്ര ആഴത്തില്‍ അറിയുമായിരുന്നില്ല. അത്ര നന്നായി കളിക്കാനും അറിയില്ലായിരുന്നുവെന്ന് താരം പറഞ്ഞു.

കുട്ടിക്കാലം അവതരിപ്പിച്ചത് ആദി

സുസുധി വാത്മീകത്തിനും ശേഷം ആദി അഭിനയിച്ച ചിത്രം കൂടിയാണ് ക്യാപ്റ്റന്‍. ചിത്രത്തില്‍ തന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആദിയാണ്. ഫുട്‌ബോളുമായി ബന്ധപ്പെട്ട സിനിമയാണെന്ന് പറഞ്ഞതിനു ശേഷമാണ് അവന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്.

ദുല്‍ഖറിന്റെ ചെറുപ്പം മതി

ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധനാണ് താനെന്ന് ആദി വളരെ മുന്‍പേ തന്നെ വ്യക്തമാക്കിയിരുന്നു. ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചപ്പോള്‍ അച്ഛന്റെ കുട്ടിക്കാലം ബോറാണെന്നും ദുല്‍ഖറിന്റെ ചെറുപ്പം അവതരിപ്പിക്കാനുമാണ് കൂടുതല്‍ താല്‍പര്യമെന്ന് ആദി പറഞ്ഞുവെന്നും ജയസൂര്യ വ്യക്തമാക്കി.

English summary
Jayasurya about Captain shooting experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam