twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ച് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചു, നാളെ നിങ്ങള്‍ ജയസൂര്യയെ അഹങ്കാരി എന്ന് വിളിക്കരുത്

    By Akhila
    |

    2002ല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമ പെണ്ണിന് ഉരിയാട പയ്യനിലൂടെ അഭിനയരംഗത്ത് എത്തിയ നടനാണ് ജയസൂര്യ. ഇതിനോടകം നിരവധി വ്യത്യസ്ത വേഷങ്ങളും മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

    പുതുമുഖങ്ങളൊക്കെ വെള്ളിത്തിരയില്‍ തിളങ്ങുന്ന കാലം. അതുക്കൊണ്ട് തന്നെ അഭിനയത്തിന്റെ കാര്യത്തില്‍ ചില തീരുമാനങ്ങളെടുക്കുകയാണ് താരം. ഇനി മുതല്‍ കിട്ടുന്ന സിനിമകള്‍ എല്ലാം സ്വീകരിക്കാന്‍ തയ്യാറല്ലന്ന് ജയസൂര്യ പറയുന്നു. തുടര്‍ന്ന് വായിക്കുക.

     പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിട്ടില്ല

    അഞ്ച് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചു, നാളെ നിങ്ങള്‍ ജയസൂര്യയെ അഹങ്കാരി എന്ന് വിളിക്കരുത്

    അമര്‍ അക്ബര്‍ അന്തോണി, സു സു സുധി വാത്മീകം എന്നിവയാണ് ജയസൂര്യയുടെ പുതിയ ചിത്രങ്ങള്‍. അമര്‍ അക്ബര്‍ അന്തോണി വെള്ളിയാഴ്ച റിലീസ് ചെയ്യും. ഈ ചിത്രങ്ങള്‍ കൂടാതെ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലെന്ന് ജയസൂര്യ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

    ചില മാറ്റങ്ങള്‍ക്ക് വേണ്ടി

    അഞ്ച് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചു, നാളെ നിങ്ങള്‍ ജയസൂര്യയെ അഹങ്കാരി എന്ന് വിളിക്കരുത്

    പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കാത്തത് ചില മാറ്റങ്ങള്‍ക്ക് വേണ്ടിയാണ്. ലഭിക്കുന്ന സിനിമകള്‍ ഒന്നും ഇതുവരെ വേണ്ടെന്ന് വച്ചിട്ടില്ല. പക്ഷേ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് താന്‍ ചെയ്യുകയാണെന്നും ജയസൂര്യ പറയുന്നു.

    അഞ്ച് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ച് ജയസൂര്യ

    അഞ്ച് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചു, നാളെ നിങ്ങള്‍ ജയസൂര്യയെ അഹങ്കാരി എന്ന് വിളിക്കരുത്

    അഭിനയ ജീവിതത്തില്‍ പരാജയങ്ങളും പിഴവുകളും സംഭവിച്ചിട്ടുണ്ട്. ഇനി അത് ഉണ്ടാകരുതെന്നതുക്കൊണ്ടാണ് അടുത്തിടെ ലഭിച്ച അഞ്ച് പ്രോജക്ടുകള്‍ വേണ്ടന്ന് വച്ചത്. പക്ഷേ ഇതൊന്നും അഹങ്കാരക്കൊണ്ടല്ലെന്നും ജയസൂര്യ പറയുന്നു.

    ഇനി മുതല്‍..

    അഞ്ച് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചു, നാളെ നിങ്ങള്‍ ജയസൂര്യയെ അഹങ്കാരി എന്ന് വിളിക്കരുത്

    ഈ വര്‍ഷം ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ താന്‍ തൃപ്തനാണ്. ഇനിയുള്ള ചിത്രങ്ങളിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരിക്കും തിരഞ്ഞെടുക്കെയെന്നും ജയസൂര്യ പറഞ്ഞു.

    English summary
    He entered the Malayalam film industry through the movie Oomappenninu Uriyadappayyan, directed by Vinayan in 2002.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X