»   » മോഹന്‍ലാല്‍ പരസ്യമായ അഹങ്കാരമാണ്, പുലിമുരുകന്‍ കണ്ടതിന് ശേഷം ജയസൂര്യ പറഞ്ഞത്!

മോഹന്‍ലാല്‍ പരസ്യമായ അഹങ്കാരമാണ്, പുലിമുരുകന്‍ കണ്ടതിന് ശേഷം ജയസൂര്യ പറഞ്ഞത്!

Posted By: Sanviya
Subscribe to Filmibeat Malayalam

ഒക്ടോബര്‍ ഏഴിനാണ് മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് മോഹന്‍ലാലിന്റെ പുലിമുരുകന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് 28 ദിവസങ്ങള്‍ പിന്നിടുമ്പോഴും കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോകളാണ് നടക്കുന്നത്. സിനിമാ ലോകത്തും നിന്നും ഒത്തിരി പേര്‍ പുലിമുരുകനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ജയസൂര്യയും പുലിമുരുകന്‍ കണ്ടിട്ട് അഭിപ്രായം പറഞ്ഞിരിക്കുന്നു. ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ മികച്ച പ്രകടനത്തെ കുറിച്ച് തുറന്ന് പറഞ്ഞാണ് ജയസൂര്യ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...


കഠിനാദ്ധ്വാനത്തെ കുറിച്ച്

ഒരു വലിയ കഠിനാദ്ധ്വാനമാണ് പുലിമുരുകന്റെ വിജയമെന്ന് പലരും പറഞ്ഞിരുന്നു. ഹാര്‍ഡ് വര്‍ക്കേഴ്‌സിന്റെ സംസ്ഥാന സമ്മേളനമായി തോന്നിയെന്നാണ് ജയസൂര്യ പറഞ്ഞത്.


വൈശാഖിനെ കുറിച്ച്

വൈശാഖിന്റെ സംവിധാന മികവിനെ കുറിച്ചും ജയസൂര്യ പറഞ്ഞു. വൈശാഖാ... മേക്കിങ് കണ്ടിട്ട് അന്തം വിട്ടു പോയെന്ന് പറയുന്നു.


പരസ്യമായ അഹങ്കാരം

ലാലേട്ടന്‍ സ്വകാര്യ അഹങ്കാരമല്ല. പരസ്യമായ അഹങ്കാരം തന്നെയാണ്. ചിത്രത്തിലെ ഫൈറ്റ് കണ്ടിട്ട് ഞെട്ടി തരിച്ച് പോയി.


തിരക്കഥ, ഛായാഗ്രാഹണം

ഉദയ്കൃഷ്ണന്റെ മികച്ച തിരക്കഥയെ കുറിച്ചും ജയസൂര്യ പറഞ്ഞു. ഉദയേട്ടന്റെ പള്‍സ് അറിഞ്ഞ എഴുത്ത്. ഷാജിയേട്ടന്‍ ആ ക്യാമറ വച്ച് ഇനിയെന്ത് ചെയ്യുമെന്ന് പറഞ്ഞ് ഇരിക്കുവാണോ എന്നൊരു സംശയമുണ്ട്. കാരണം അതിന് മാത്രം പണി എടുത്തിട്ടുണ്ട്.


നിര്‍മാണം

നിര്‍മാതാവ് ടോമിച്ചന്‍ മുകള് പാടം ദുബായില്‍ ടോമിച്ചന്‍സ് ബാങ്ക് തുടങ്ങിയെന്നാണ് അറിയുന്നത്.


ഫേസ്ബുക്ക് പോസ്റ്റ്

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.


English summary
Jayasurya about Mohanlal's Pulimurugan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X