എന്റെ പ്രാന്ത് മനസ്സിലാക്കിയ നിനക്ക് ഹൃദയം നിറഞ്ഞ സ്നേഹം! ഭാര്യയെക്കുറിച്ച് ജയസൂര്യ

By Desk

ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ ചിത്രമാണ് രഞ്ജിത്ത്-ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ ഞാന്‍ മേരിക്കുട്ടി. വ്യത്യസ്തമായ പേരും ചിത്രത്തിലെ ജയസൂര്യയുടെ ഗെറ്റപ്പും തന്നെയാണ് ചര്‍ച്ചകള്‍ക്കെല്ലാം കാരണം. എന്നും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു മേരിക്കുട്ടി. ജൂണ്‍ 15ന് റിലീസിനെത്തിനെത്തിയ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

സ്‌ത്രൈണ സ്വഭാവമുള്ള കഥാപാത്രം ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. ശ്രദ്ധിച്ച് അവതരിപ്പിച്ചില്ലെങ്കില്‍ അത്രത്തോളം ആ കഥാപാത്രം മോശമാവുകയും ചെയ്യും. എന്നാല്‍ മേരിക്കുട്ടി എന്ന കഥാപാത്രം ജയസൂര്യയുടെ കൈകളില്‍ ഭദ്രമായിരുന്നു.അതിനെല്ലാം പിന്നില്‍ ഒരേ ഒരാളാണ്..അതെ താരത്തിന്റെ ഭാര്യ സരിത ജയസൂര്യ.സരിതയാണ് ഇത്രയ്ക്കും മികവുറ്റ രീതിയില്‍ മേരിക്കുട്ടിയെ അവതരിപ്പിക്കാന്‍ ജയസൂര്യയെ സഹായിച്ചത്.

njan merykutty

തന്റെ പ്രാന്ത് അറിഞ്ഞ് അതുപോലെ തന്നെ മേരിക്കുട്ടിയെയും മനസ്സിലാക്കി അവളെ ഒരുക്കിയ ഭാര്യയ്ക്കും ഒപ്പം മേക്കപ്പ് മാൻ റോണക്സിനും ഹൃദയം നിറഞ്ഞ സ്നേഹം അറിയിച്ചിരിക്കുകയാണ് ജയസൂര്യ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയസൂര്യ ഈ കാര്യം അറിയിച്ചിരിക്കുന്നത്. എന്നെ സ്ത്രീയാക്കിയതിൽ, എന്റെ സ്ത്രീയ്ക്കും ഉള്ള പങ്ക് നിസ്സാരമല്ല. എന്റെ പ്രാന്ത് മനസ്സിലാക്കുകയും ,അതുപോലെ തന്നെ മേരിക്കുട്ടിയെയും മനസ്സിലാക്കി അവളെ ഒരുക്കിയ നിനക്കും. ഒപ്പം മേക്കപ്പ് മാൻ റോണക്സിനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം.ഇതാണ് ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

jayasurya

ദിവസങ്ങള്‍ നീണ്ടുനിന്ന തയ്യാറെടുപ്പിനൊടുവിലാണ് ജയസൂര്യ മേരിക്കുട്ടിയായി സക്രീനിലെത്തിയത്. ആദ്യമൊക്കെ സാരിയുടുത്ത് നടക്കാന്‍ പ്രയാസം അനുഭവപെട്ടപ്പോള്‍ വീട്ടില്‍ സാരിയുടുത്ത് ഇരിക്കുകയും നടക്കുകയും ചെയ്യ്തിരുന്നു താരം. നിരവധി യാത്രകള്‍ ചെയ്യ്താണ് മേരിക്കുട്ടിക്കായി സരിത കോസ്റ്റിയൂമുകള്‍ തിരഞ്ഞെടുത്തത്. ഈ യാത്രകളിലൊക്കെയും ജയസൂര്യയും കൂടെയുണ്ടായിരുന്നു. ചന്ദേരിയിലും കോട്ടലിനനിലുമൊക്കെയുള്ള സാരികളാണ് മേരിക്കുട്ടിക്കായി സരിത ഒരുക്കിയത്.ഏകദേശം അറുപത് സാരിയോളം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

merykutty pic

ജുവല്‍ മേരി,ഇന്നസെന്റ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 'ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അല്ല ട്രാന്‍സ് സെക്ഷ്വല്‍ ആണ്' എന്ന അടയാളെപെടുത്തലുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്‌.ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറില്‍ ജയസൂര്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.മാസങ്ങള്‍ നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ എത്തിയ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.റിലീസ് ചെയ്യ്ത എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X