»   » ആനപിണ്ടത്തില്‍ നിന്ന് ചന്ദനത്തിരിയുണ്ടാക്കുന്നു

ആനപിണ്ടത്തില്‍ നിന്ന് ചന്ദനത്തിരിയുണ്ടാക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Jayasurya
ആനപ്പിണ്ടത്തില്‍ ചന്ദനത്തിരി. അതാണ് ജോയ് താക്കോല്‍ക്കാരന്റെ പുണ്യാളന്‍ അഗര്‍ബത്തീസ്. ടാറ്റയെയും ബിര്‍ളയെയും പോലെ കോടീശ്വരനാകുകയായിരുന്നു ജോയ്‌യുടെ ആഗ്രഹം. അതുപോലെ തന്നെ അയാളുടെ ചന്ദനത്തിരി കമ്പനി വളര്‍ന്നു. ബാങ്ക് ലോണെടുത്താണ് പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയത്. ചന്ദനത്തിരി അയയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും പ്രതിസന്ധി മുന്നിലെത്തി. പ്രതീക്ഷിച്ചതുപോലെ ആനപ്പിണ്ടം കിട്ടുന്നില്ല. ദേവസ്വം വിലക്കു വച്ചിരിക്കുന്നു.

അന്വേഷിച്ചപ്പോള്‍ പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡനന്റ് വിലക്കുവച്ചിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ ആനപ്പിണ്ടം കൊണ്ട് പുണ്യാളന്റെ പേരില്‍ അഗര്‍ബത്തിയുണ്ടാക്കി വില്‍ക്കേണ്ട. അതോടെ ജോയിയുടെ പ്രതീക്ഷയെല്ലാം തകര്‍ന്നു. ടാറ്റയാകാന്‍ കൊതിച്ചവന്‍ ജീവിക്കാന്‍ ഭാര്യയുടെ ശമ്പളത്തിനെ ആശ്രയിക്കേണ്ടി വന്നു.

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രസകരമായ കഥാസന്ദര്‍ഭമാണിത്. ജോയി താക്കോല്‍ക്കാരനായി ജയസൂര്യ അഭിനയിക്കുന്നു. ജയരാജ് വാര്യര്‍, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് പ്രധാനതാരങ്ങള്‍. നൈല ഉഷയാണ് നായിക. ജയസൂര്യ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്ക്‌സ് എന്നീ ചിത്രങ്ങളൊരുക്കിയ രഞ്ജിത്ത് കോമഡിയുടെ ട്രാക്കിലേക്കു കടക്കുകയാണ് ഈ ചിത്രത്തിലൂടെ. തൃശൂര്‍ ഭാഷയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. മുന്‍പ് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റിലൂടെ രഞ്ജിത്ത് തൃശൂര്‍ ഭാഷ ഗംഭീര വിജയമാക്കിയെടുത്തിരുന്നു. ജയസൂര്യയുടെ അപ്പാപ്പനായിട്ടാണ് ഇന്നസെന്റ് അഭിനയിക്കുന്നത്. തൃശൂര്‍ക്കാരായ ഇന്നസെന്റും ജയരാജ് വാര്യരും തന്മയത്തത്തോടെ തന്നെ തൃശൂര്‍ഭാഷ അവതരിപ്പിക്കും. എന്തായാലും കോമഡിയുടെ പുതിയൊരു വിഭവമായിരിക്കും പുണ്യാളന്‍ അഗര്‍ബത്തി.

English summary
Punyalan Agarbattis is the upcoming movie of Jayasurya. He is also one of the producer of this movie along with Ranjith Sankar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam