നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു!! മഹാനടനാവാന്‍ ഒരുങ്ങി ജയസൂര്യ...
Recommended Video

കേരളീയരുടെ അഭിമാനമായ ഫുട്ബോൾ താരം പിവി സത്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ച് കൈയ്യടി വാങ്ങിയ താരമാണ് ജയസൂര്യ. ഇതുപോലെ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായി താരം തങ്ങളുടെ മുന്നിൽ എത്തിയിടരുന്നു. എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇപ്പോഴിത മറ്റൊരു മികച്ച കഥപാത്രവുമായി ജയസൂര്യ വെളളിത്തിരയിൽ എത്തുകയാണ്.
മലയാള സിനിമയിലെ എവർഗ്രീൻ സൂപ്പർസ്റ്റാറായ സത്യന്റെ ജീവിതവുമായിട്ടാണ് താരം എത്തുന്നത്. ഫിലിപ്സ് ആന്റ് മങ്കി പെന്നിന് ശേഷം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും- ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. ജയസൂര്യയെ കൂടാതെ മറ്റ് താരങ്ങളെ കുറിച്ചുള്ള വ്യക്തത ഇതിവരെയുണ്ടായിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്.

സത്യന്റെ ജീവിതം സിനിമയാക്കാനുളള അവകാശം വിജയ് ബാബു സ്വന്തമാക്കിയെന്ന് താരപുത്രൻ സതീഷ് സത്യൻ പറഞ്ഞു. 1952 ൽ ആത്മസഖി എന്ന ചിത്രത്തിലൂടെയാണ് സത്യൻ വെളളിത്തിരയിൽ എത്തുന്നത്. 1971 ൽ രക്താർബുദം ബാധിച്ചാണ് അദ്ദേഹം മരിക്കുന്നത്. താരത്തിന്റെ അവസാന നാൾ വരെ സിനിമയിൽ നിറസാന്നിധ്യമായിരുന്നു.


Click it and Unblock the Notifications











