ജയസൂര്യ വീണ്ടും മമ്മൂട്ടിയോടൊപ്പം

By Staff

നായകനായ ചില ചിത്രങ്ങള്‍ വിജയിച്ചെങ്കിലും പരാജയങ്ങള്‍ വിജയങ്ങളെ മറികടന്നപ്പോഴാണ് നായകേതര വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ജയസൂര്യ ആലോചിക്കുന്നത്. സൂപ്പര്‍താര സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് ജയസൂര്യ അതിജീവനത്തിന്റെ പുതിയ വഴികള്‍ കണ്ടെത്തിയത്.

ബസ് കണ്ടക്ടറിലാണ് മമ്മൂട്ടിയോടൊപ്പം ജയസൂര്യ ആദ്യമായി അഭിനയിക്കുന്നത്. ശ്രദ്ധേയമായ വേഷമായിരുന്നു ആ ചിത്രത്തില്‍. ആ ചിത്രത്തിന് തിരക്കഥ എഴുതിയത് ടി.എ.റസാഖാണ്. റസാഖിന്റെ പുതിയ ചിത്രത്തിലും ജയസൂര്യക്ക് ശ്രദ്ധേയമായൊരു വേഷമുണ്ട്.

ടി.എ.റസാഖിന്റെ തിരക്കഥയില്‍ എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പരുന്തില്‍ കൊള്ളപലിശക്ക് പണം കടം കൊടുക്കുന്ന ബ്ലേഡുകാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. പരുന്ത് പുരുഷു എന്ന് പേരിലറിയപ്പെടുന്ന പുരുഷോത്തമനാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി. പുരുഷുവിന്റെ അടുക്കല്‍ സഹായം തേടിയെത്തുന്ന ഹവാല മാഫിയയിലെ കണ്ണിയായ വിനയന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.

ക്ലാസ് മേറ്റ്സ്, അറബിക്കഥ, കങ്കാരു എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ തന്റെ ഇമേജ് തന്നെ മാറ്റിപ്പണിയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മമ്മൂട്ടി ചിത്രത്തില്‍ ഉപനായകവേഷം ജയസൂര്യയെ തേടിയെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X