അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം ജയസൂര്യയും നാദിര്‍ഷയും വീണ്ടും! നായികയായി നമിതാ പ്രമോദ്‌

By Midhun Raj

അമര്‍ അക്ബര്‍ അന്തോണി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് നാദിര്‍ഷ. മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തിയ നടന്റെ ആദ്യ സംവിധാന സംരംഭത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു.

jayasuraya-nadirsha

അമര്‍ അക്ബര്‍ അന്തോണിക്ക് പിന്നാലെ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ സിനിമകളും നാദിര്‍ഷയുടെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇതില്‍ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു സിനിമയില്‍ നായക വേഷത്തില്‍ എത്തിയത്. അതേസമയം ദിലീപിനെ നായകനാക്കിയുളള കേശു ഈ വീടിന്റെ നാഥനാണ് സംവിധായകന്റെതായി വരാനിരിക്കുന്ന പുതിയ സിനിമ.

ദിലീപ് ചിത്രത്തിന് പുറമെ ജയസൂര്യയെ നായകനാക്കിയുളള ഒരു സിനിമയുമായി എത്തുകയാണ് നാദിര്‍ഷ. ജയസൂര്യ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നത്. ജയസൂര്യ നായകനാവുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായികയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ഒരു പ്രധാന കഥാപാത്രമായി നടന്‍ സലീംകുമാറും സിനിമയില്‍ അഭിനയിക്കുന്നു. സൂനീഷ് വാരനാടിന്റെ തിരക്കഥയും സുജിത് വാസുദേവ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു, അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.

സുജിത് രാഘവ് ആര്‍ട്ട് ഡയറക്ടറായും ബാദുഷ പ്രോജക്ട് ഡിസൈനറായും സിനിമയില്‍ പ്രവര്‍ത്തിക്കും. നവംബര്‍ പത്തിനാണ് നാദിര്‍ഷയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. നാദിര്‍ഷയുടെ കേശു ഈ വീടിന്റെ നാഥന്‍ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ദിലീപ് അറുപതിലധികം വയസ് പ്രായമുളള കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉര്‍വ്വശി നായികയാവുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ദീലിപ് ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥന്‍. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

Read more about: jayasurya nadirsha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X