ഗോട്ട്‌സ് ഓണ്‍ കണ്‍ട്രി എന്ന് ചാക്കോച്ചന്‍, കണ്‍ട്രി നീയാണോ എന്ന് ജയസൂര്യ, രമേഷ് പിഷാരടിയുടെ മറുപടി
സിനിമകള്‍ക്കൊപ്പം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരങ്ങളുടെ സംഭാഷണങ്ങളെല്ലാം ശ്രദ്ധേയമാവാറുണ്ട്. അതേസമയം കുഞ്ചാക്കോ ബോബന്‌റെതായി വന്ന പുതിയ പോസ്റ്റിന് താഴെ ജയസൂര്യ കുറിച്ച കമന്‌റ് വൈറലായി മാറിയിരുന്നു. ഫാം ഹൗസില്‍ നിന്നും പകര്‍ത്തിയ മൂന്ന് ആടുകളുടെ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. ഗോട്‌സ് ഓണ്‍ കണ്‍ട്രി, ഫാം ഹൗസ് ഡയറീസ് എന്ന ക്യാപ്ഷനിലാണ് നടന്‍ പുതിയ ചിത്രം പങ്കുവെച്ചത്.

ഇതിന് താഴെ ജയസൂര്യ കുറിച്ച കമന്‌റാണ് വൈറലായത്. ഈ കണ്‍ട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ?(അല്ലടാ നിന്നെ എന്ന കോമഡി നിരോധിച്ചിരിക്കുന്നു) എന്നായിരുന്നു ജയസൂര്യയുടെ കമന്‌റ്. പിന്നാലെ ജയസൂര്യയ്ക്ക് മറുപടിയുമായി രമേഷ് പിഷാരടി എത്തി. ആട് 3 ചിത്രം പുറത്തുവിട്ട് ജയസൂര്യ എന്നാണ് രമേഷ് പിഷാരടി കമന്‌റിട്ടത്. തുടര്‍ന്ന് പിഷാരടി പറഞ്ഞത് സമ്മതിച്ച് ചാക്കോച്ചനും രംഗത്തെത്തി. പിഷാരടി പറഞ്ഞ പോലെ ആട് 3 എന്നാണ് കുഞ്ചാക്കോ ബോബന്‍ ജയസൂര്യയ്ക്ക് മറുപടി കൊടുത്തത്.
നടി മീനയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം
Recommended Video
ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബന്‌റെ പോസ്റ്റിന് താഴെ ടൊവിനോ തോമസും കമന്റിട്ടിരുന്നു. അതേസമയം ജയസൂര്യയെ പോലെ തന്നെ ചാക്കോച്ചന്‌റെ അടുത്ത സുഹൃത്തുക്കളാണ് രമേഷ് പിഷാരടിയും ടൊവിനോയും. മുന്‍പ് ചാക്കോച്ചനൊപ്പമുളള ചിത്രങ്ങളെല്ലാം നിരവധി തവണ രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആദ്യമായി സംവിധാനം ചെയ്ത സിനിമ തന്നെ ജയറാമിനെയും ചാക്കോച്ചനെയും നായകനാക്കിയാണ് രമേഷ് പിഷാരടി എടുത്തത്.


Click it and Unblock the Notifications