»   » ക്യാപ്റ്റനാവാന്‍ ജയസൂര്യയും സംഘവും മലബാറിലേക്ക് കുടിയേറി !!!

ക്യാപ്റ്റനാവാന്‍ ജയസൂര്യയും സംഘവും മലബാറിലേക്ക് കുടിയേറി !!!

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയുടെ അടുത്ത സിനിമ പല പ്രത്യേകതകളും നിറഞ്ഞ സിനിമയാണ്. ക്യാപ്റ്റന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനുള്ള ടീം മലബാറിലേക്ക് കുടിയേറ്റം നടത്തിയിരിക്കുകയാണ്.

കേരളത്തിലെ ഫുട്‌ബോള്‍ ഇതിഹാസമായിരുന്ന വി പി സത്യന്റെ ജീവിതം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് ജയസൂര്യയും സംഘവും. യഥാര്‍ത്ഥത്തില്‍ 75 ഫുഡ്‌ബോളറുമാര്‍ സിനിമയിലെത്തുന്നുണ്ടെന്നതാണ് ചിത്രത്തിലെ വലിയ പ്രത്യേകത.

 jayasurya-in-captain

സിനിമയുടെ ചിത്രീകരണത്തിനാവശ്യമായ പരീശിലനത്തിനായി കോഴിക്കോട് യൂണിവേര്‍സിറ്റി സ്‌റ്റേഡിയത്തില്‍ എത്തിയിരിക്കുകയാണ് ടീമാംഗങ്ങള്‍. ജയസൂര്യക്കെപ്പം പ്രധാന വേഷത്തില്‍ രഞ്ജി പണിക്കറുമുണ്ട് സിനിമയില്‍. അനു സിത്താരയാണ് ചിത്രത്തിലെ നായിക.

പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റിന്റെ കീഴില്‍ ടി എല്‍ ജോര്‍ജ്ജാണ് നിര്‍മ്മിക്കുന്നത്. ജയസൂര്യയുടെ സിനിമാ ജീവിതത്തിലെ വലിയ മുതല്‍മുടക്കാണ് ചിത്രത്തിന് വേണ്ടിയെടുക്കുന്നത്. 10 കോടി മുതല്‍ മുടക്കിലാണ് ചിത്രത്തിന്റെ നിര്‍മാണം.

English summary
The film, which is a biopic on former India football captain V P Sathyan, will see 75 real-life footballers as part of the cast.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam