»   » ഷാജി പാപ്പനും പിള്ളേര്‍ക്കും നാല് ദിവസത്തെ വിശ്രമം, ആട്2 ചിത്രീകരണത്തിന് ഇടവേള, മഴ ചതിച്ചു!

ഷാജി പാപ്പനും പിള്ളേര്‍ക്കും നാല് ദിവസത്തെ വിശ്രമം, ആട്2 ചിത്രീകരണത്തിന് ഇടവേള, മഴ ചതിച്ചു!

Posted By: Nihara
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ആട്2. ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ആദ്യ ഭാഗത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ രണ്ടാം ഭാഗത്തെയും സ്വീകരിക്കുമെന്നുള്ള കാര്യത്തില്‍ സംശയം വേണ്ട. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയില്‍ വളരെ മനോഹരമായ രീതിയിലായിരുന്നു ചിത്രം അണിയിച്ചൊരുക്കിയത്. കനത്ത മഴ തുടരുന്നതിനാല്‍ ചിത്രത്തിന്റെ ഷൂട്ട് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

സെപ്റ്റംബര്‍ 13 ന് തൊടുപുഴയിലായിരുന്നു ആട്2 ന്റെ ചിത്രീകരണം ആരംഭിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാലു ദിവസത്തേക്ക് മാറ്റിയ കാര്യത്തെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് അറിയിച്ചത്. സെപ്റ്റംബര്‍ 22 ന് ചിത്രീകരണം പുനരാരംഭിക്കും.

Aadu2

വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഷാജി പാപ്പന്‍. രണ്ടാം ഭാഗത്തിലെ പാപ്പന്റെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വിനീത് ശ്രീനിവാസസന്‍ ചിത്രമായ ആന അലറോട് അലറിന്റെ ചിത്രീകരണവും മഴയെത്തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്.

English summary
The director says, "We were finding it tough to have a continuous shoot due to the intermittent heavy rains. So we decided to take a shot break for four days. Once, the sun shows its sunny side, we will resume the shoot." Producer Vijay Babu, who is also acting in the film adds that the shoot will resume from September 22. "The set was flooded and we had no choice than to wait till the rain subsides," says Vijay Babu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam