ജയസൂര്യ ഇനി ചട്ടുകാലന്‍
കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുകഎന്നതാണ് ഇപ്പോള്‍ ജയസൂര്യയുടെ ഹരം. പുതിയ ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയില്‍ ചട്ടുകാലനായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. അക്ബര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അമര്‍ ആയി പൃഥ്വിരാജും ആന്റണിയായി ഇന്ദ്രജിത്തും.

ചട്ടുകാലനായ അക്ബര്‍ ഇഷ്ടപ്പെടാത്തത് ഒന്നുമാത്രമേയുള്ളൂ- സഹതാപം. അതുകാണിക്കുന്നവരെ അക്ബറിന് ഇഷ്ടമല്ല. കൂട്ടുകാരായ അമറിനും ആന്റണിക്കുമൊപ്പം കൊച്ചിയില്‍ ജീവിതം അടിച്ചുപൊളിച്ചു തീര്‍ക്കുകയാണ് അക്ബര്‍.

താന്‍ അടുത്തിടെ വായിച്ച ഏറ്റവും ഹ്യൂമറസായ സ്‌ക്രിപ്ട് ആണ് ഈ ചിത്രത്തിന്റെതെന്ന് ജയസൂര്യ പറഞ്ഞു. നാദിര്‍ഷയാണ് സംവിധാനം. നാദിര്‍ഷ ആദ്യമായിചെയ്യുന്നചിത്രത്തില്‍ മൂന്നുനായകരില്‍ ഒരാളായി അഭിനയിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ജയസൂര്യയിപ്പോള്‍. ഈ ചിത്രത്തില്‍ വളരെ വ്യത്യസ്തമായൊരു വേഷമാണ് ജയസൂര്യയ്ക്ക്. തന്റെ വേഷമൊക്കെ ഡിസൈന്‍ ചെയ്യുന്നത് താനാണെന്നാണ് ജയസൂര്യ പ റയുന്നത്.
More from Filmibeat
malayalam nadirsha jayasurya amar akbar anthony actor prithviraj indrajith മലയാളം സിനിമ അമര്‍ അക്ബര്‍ അന്തോണി പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ നാദിര്‍ഷ


Click it and Unblock the Notifications











