»   » പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യ സംവിധായകന്‍

പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യ സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ ജയസൂര്യ സിനിമാ സംവിധായകനായി അഭിനയിക്കുന്നു. ജോയ് താക്കോല്‍ക്കാരന്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേരില്‍. തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്ന രസികനായ സംവിധായകനായിട്ടായിരിക്കും ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കുകയെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

പൂര്‍ണമായ ഒരു എന്റര്‍ടെയ്‌നറായിരിക്കും പുണ്യാളന്‍ അഗര്‍ബത്തീസ് എന്നും ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും സംവിധായകന്‍ അറിയിച്ചു. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന സുധി വാത്മീകം എന്ന ചിത്രമാണ് തന്റെ അടുത്ത പ്രൊജക്ടെന്ന് രഞ്ജിത് ശങ്കര്‍ നേരത്തേ പറഞ്ഞിരുന്നു.

എന്നാല്‍ ആ ചിത്ത്രിന് കുറച്ചധികം പ്രീപ്രൊഡക്ഷന്‍ ജോലികളുള്ളതിനാല്‍ അത് അടുത്തവര്‍ഷത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണെന്നും അതിന് മുമ്പായി പുണ്യാളന്‍ അഗര്‍ബത്തീസ് പൂര്‍ത്തിയാക്കുമെന്നും രഞ്ജിത് ശങ്കര്‍ അറിയിച്ചു. 2014 ആദ്യം പൃഥ്വിയെ നായകനാക്കുന്ന ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമത്രേ. ഈ ചിത്രം പൃഥ്വിയും രഞ്ജിത്തും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

English summary
Actor Jayasurya to act as a film Director in Ranjith Sankar's next film Punyalan Agarbathees,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam