»   » രഞ്ജിത്ത് ശങ്കറിന്റെ പ്രേതം, ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കേട്ടോ!!

രഞ്ജിത്ത് ശങ്കറിന്റെ പ്രേതം, ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കേട്ടോ!!

By: Sanviya
Subscribe to Filmibeat Malayalam

സു സു സുധി വാത്മീകം എന്ന ചിത്രത്തിന്റെ വിജയ ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. ഒരു ഹൊറര്‍ കോമഡി രൂപത്തിലാണ് ചിത്രം ഒരുക്കുന്നത്. ജയസൂര്യക്കൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ കാസ്റ്റിങും മറ്റ് പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകളും നടന്ന് വരികയാണ്.

ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്താണെന്നോ? ജോണ്‍ ഡോണ്‍ ബോസ്‌കോ എന്നാണത്രേ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ പേര്. ജോണ്‍ എന്നും, എന്നാല്‍ ഡോണ്‍ എന്നും വിളിക്കും.

jayasurya

തന്റെ മറ്റുള്ള ചിത്രങ്ങളിലെ പോലെ ഒരു കഥാപാത്ര കേന്ദ്രീകൃത ചിത്രമല്ല പ്രേതമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നു. എന്നാല്‍ മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള മറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും പ്രേതം.

ഹൊറര്‍ ചിത്രങ്ങളിലുള്ള രഞ്ജിത്ത് ശങ്കറിന്റെ ആദ്യത്തെ അനുഭവമല്ല പ്രേതം എന്ന ചിത്രം. നേരത്തെ ഏഷ്യാനെറ്റിലെ നിഴലുകള്‍ എന്ന സീരിയല്‍ എഴുതിയതും രഞ്ജിത്ത് ശങ്കറായിരുന്നു. മെയ് മാസത്തിലാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

English summary
Jayasurya as John Don Bosco in Pretham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam