»   » ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രവും പ്രഖ്യാപിച്ചു, വിപി സത്യന്റെ കഥ പറയുന്ന 'ക്യാപ്റ്റന്‍'

ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രവും പ്രഖ്യാപിച്ചു, വിപി സത്യന്റെ കഥ പറയുന്ന 'ക്യാപ്റ്റന്‍'

Posted By:
Subscribe to Filmibeat Malayalam

ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ മാര്‍ക്കറ്റ് കൂടുതല്‍. ബോളിവുഡ്-ഹോളിവുഡില്‍ നിന്നും മാത്രം കേട്ടിരുന്ന ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണം മലയാളത്തിലും സാധിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പായി. ഇപ്പോള്‍ മലയാള സിനിമയില്‍ ചര്‍ച്ച ചെയ്യുന്നതും ബിഗ് ബജറ്റ് ചിത്രങ്ങളെ കുറിച്ചാണ്. പുലിമുരുകന് ശേഷം പൃഥ്വിരാജ് നായകനാകുന്ന കര്‍ണ്ണന്‍, മമ്മൂട്ടിയുടെ കര്‍ണ്ണന്‍,വീരം, ചെങ്ങഴി നമ്പ്യാര്‍ തുടങ്ങി ഒത്തിരി ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഇപ്പോഴിതാ ബിഗ് ബജറ്റ് ലിസ്റ്റിലേക്ക് മറ്റൊരു ചിത്രം കൂടി. 'ക്യാപ്റ്റന്‍' ഫുഡ്‌ബോള്‍ കളിയിലെ ലെജന്റ് ആയിരുന്ന വിപി സത്യന്റെ കഥ പറയുന്ന ചിത്രം. ജയസൂര്യയാണ് ചിത്രത്തില്‍ വിപി സത്യന്റെ വേഷം അവതരിപ്പിക്കുന്നത്. പ്രജേഷ് സെന്‍ ആണ് സംവിധായകന്‍ല. ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെയാണ് ക്യാപ്റ്റന്റെ വിവരം പുറത്ത് വിട്ടത്. തുടര്‍ന്ന് വായിക്കൂ..

വിപി സത്യനെ കുറിച്ച്

മുന്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുഡ്‌ബോളറുമായിരുന്നു വിപി സത്യന്‍. പത്തു തവണ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റാനായിരുന്നു അദ്ദേഹം. ചെന്നൈയില്‍ തീവണ്ടി തട്ടി 2006 ജൂലൈ 18ന് അന്തരിച്ചു.

പ്രജേഷ് സെന്‍

സിദ്ദിഖിന്റെ സംവിധാന സഹായിയായ പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഭിമാനം തോന്നി

ചിത്രത്തിന്റെ കഥയുമായി സംവിധായകന്‍ പ്രജേഷ് സെന്‍ തന്നെ സമീപിച്ചു. ജയ നീയാണ് ചിത്രത്തിലെ വിപി സത്യന്റെ വേഷം അവതരിപ്പിക്കുന്നതതെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. എനിക്ക് അഭിമാനം തോന്നിയെന്നും ജയസൂര്യ പറയുന്നു.

നിര്‍മാണം

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജാണ് ചിത്രം നിര്‍ക്കുന്നത്. കസബ, ആന്‍ മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളുടെ ഭാഗമായ ടിഎല്‍ ജോര്‍ജ് നിര്‍മിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ക്യാപ്റ്റന്‍ എന്നും ജയസൂര്യ പറയുന്നു.

മുതല്‍ മുടക്ക്

പത്ത് കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ജയസൂര്യയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Jayasurya in big budget movie Captain.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam