»   » കൊലപാതകത്തിന്റെ കഥ, മധുപാലിന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യയും ബിജുമേനോനും

കൊലപാതകത്തിന്റെ കഥ, മധുപാലിന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യയും ബിജുമേനോനും

By: Sanviya
Subscribe to Filmibeat Malayalam

തലപ്പാവ് ,ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക്് ശേഷം മധുപാല്‍ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. ജയസൂര്യയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ഒരു സംഭവക്കഥയെ ആസ്പദമാക്കിയാണ്.

2012ലെ സുന്ദരിയമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചിത്രം. ഇപ്പോഴും കേസ് തെളിഞ്ഞിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ പോലീസ് അന്വേഷണങ്ങളല്ല ചിത്രത്തിലെന്നും സംവിധായകന്‍ മധുപാല്‍ പറയുന്നു.

biju-jayasurya

ജയസൂര്യ, ബിജു മേനോനൊപ്പം ചെമ്പന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്- മധുപാല്‍ പറയുന്നു. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജൂണലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.


മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് ജയസൂര്യ പറഞ്ഞു. കേസില്‍ പ്രതിയായി മുദ്ര കുത്തപ്പെട്ട അനാഥന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തെ കുറിച്ച് സംവിധായകനോ നടന്‍ ജയസൂര്യയോ പറയാന്‍ തയ്യാറായില്ല.

English summary
Jayasurya, Biju Menon in murder mystery.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam