»   » ഭാഗ്യ ലൊക്കേഷനില്‍ നിന്നും ജയസൂര്യയ്ക്ക് ലഭിച്ച സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം!

ഭാഗ്യ ലൊക്കേഷനില്‍ നിന്നും ജയസൂര്യയ്ക്ക് ലഭിച്ച സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിയിലെ യുവതാരങ്ങളില്‍ വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും കണ്ടെത്തി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന നടനാണ് ജയസൂര്യ. ഓഗസ്റ്റ് 31ന് ജയസൂര്യയുടെ പിറന്നാളാണ്. ഇക്കുറി അതിശയിപ്പിക്കുന്ന ഒരു പിറന്നാള്‍ സമ്മാനമാണ് ജയസൂര്യക്ക് ലഭിച്ചിരിക്കുന്നത്. അതും ജയസൂര്യയുടെ ഭാഗ്യ ലൊക്കേഷനില്‍ നിന്നും. തനിക്ക് ലഭിച്ച ഈ പിറന്നാള്‍ സമ്മാനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ജയസൂര്യ തനിക്കുള്ള സന്തോഷവും ആ പോസ്റ്റില്‍ പങ്കുവച്ചു. 

സംഗതിയൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു! പക്ഷെ, അജിത് നിരാശയിലാണ്... വിവേകത്തിനെന്ത് പറ്റി?

തെലുങ്കില്‍ കളം നിറയാന്‍ രണ്ടും കല്പിച്ച് അനു ഇമ്മാനുവല്‍... ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും!

തൃശൂരിലെ ഒരു സംഘം ചെറപ്പക്കാരാണ് ജയസൂര്യയെ അതിശയിപ്പിച്ച ഈ പിറന്നാള്‍ സമ്മാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 

ആശംസ അറിയച്ചവര്‍ക്ക് നന്ദി

സഹതാരങ്ങളും ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ ജയസൂര്യക്ക് ആശംസകള്‍ അറിയിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ തനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്ക് ഫേസ്ബുക്കിലൂടെ ജയസൂര്യ നന്ദിയും അറിയിച്ചു.

സര്‍പ്രൈസ് ഗിഫ്റ്റ്

തൃശൂരിലെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നൊരുക്കിയ വിഡിയോ സോംഗ് ജയസൂര്യക്ക് ലഭിച്ച സര്‍പ്രൈസ് ഗിഫ്റ്റ് ആയിരുന്നു. ജയസൂര്യയുടെ ജീവിതത്തിലേയും സിനിമയിലേയും സുവര്‍ണ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

അണിയറയില്‍ തൃശൂര്‍ക്കാര്‍

ആറ് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ഈ വീഡിയോക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തൃശൂര്‍ സ്വദേശികളാണ്. തനിക്ക് ലഭിച്ച ഈ സര്‍പ്രൈസ് വിഡിയോ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ഒരു കുറിപ്പും.

യഥാര്‍ത്ഥ സ്‌നേഹം

ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ മാറ്റി വയ്ക്കുന്ന സമയം തന്നെയാണ് യഥാര്‍ത്ഥ സ്‌നേഹം. തനിക്ക് പിറന്നാള്‍ ആശംസ അയക്കാന്‍ മാറ്റി വച്ച ആ ഒരു നിമിഷം തനിക്ക് വളരെ വിലപ്പെട്ടതാണെന്ന് ജസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വെറുക്കുന്നവരോടും

ഈ പിറന്നാള്‍ ദിനത്തില്‍ തന്ന ഇഷ്ടപ്പെടുന്ന, വെറുക്കുന്ന എല്ലാവരേയും വളരെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. അതുപോലെ ഇത്രയും നല്ല ഒരു സ്‌നേഹ സമ്മാനം ഒരുക്കിയ തൃശൂരിലെ എല്ലാ സഹോദര മനസ്സുകള്‍ക്കും കൂപ്പുകൈ, എന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

മനുഷ്യനെ സൃഷ്ടടിച്ചതെന്തിന്?

ദൈവം എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. 'ദൈവത്തിന് സ്‌നേഹം നേരിട്ട് പ്രകടിപ്പിക്കാന്‍ കഴിയാത്തതു കൊണ്ട് അവന്‍ ഭൂമിയില്‍ മനുഷ്യരെ സൃഷ്ടിച്ചു, എന്നാണ് ജയസൂര്യ പറയുന്നത്.

ഭാഗ്യ ലൊക്കേഷന്‍

ജയസൂര്യയെ സംബന്ധിച്ച് ഭാഗ്യമുള്ള ലൊക്കേഷനാണ് തൃശൂര്‍. ജയസൂര്യയുടെ കരിയറിലെ വ്യത്യസ്തനായ വില്ലനായിരുന്നു തൃശൂര്‍കാരനായ വരാല്‍ ജെയ്‌സണ്‍ എന്ന വില്ലന്‍. പിന്നാലെ പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരനും. ഇപ്പോഴിതാ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും തൃശൂ പശ്ചാത്തലമാകുന്ന സിനിമയാണ്. അവിടെ നിന്നാണ് ഈ സര്‍പ്രൈസ് സമ്മാനവും ജയസൂര്യയെ തേടി എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Jayasurya got a surprise birthday gift from Thrisur. And he share that in his Facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam