ജയസൂര്യക്ക് 4 ദിവസം കൊണ്ട് 80 കിലോ ഭാരം കൂടണം
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന നടനാണ് ജയസൂര്യ. 'അപ്പോത്തിക്കരി' എന്ന ചിത്രത്തിന് വേണ്ടി ഊതിവിട്ട ബലൂണ്‍ പോലെ മെലിഞ്ഞുണങ്ങിയ ജയസൂര്യയെ കണ്ടപ്പോള്‍ തന്നെ അക്കാര്യം പ്രേക്ഷകര്‍രക്ക് മനസ്സിലായതാണ്. 'ബ്യൂട്ടിഫുളി'ലെ സ്റ്റീഫനെ പോലെ 'ഹാപ്പി ജേര്‍ണിയി'ലെ ആരോണിനെ പോലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലാണ് ജയസൂര്യയ്‌ക്കെന്നും നോട്ടം.
അപ്പോത്തിക്കരിയ്ക്ക് വേണ്ടി ദിവസങ്ങള്‍ക്കൊണ്ട് തടികുറച്ച ജയസൂര്യ ഇനി തടി കൂട്ടാന്‍ ഒരുങ്ങുകയാണ്. നാല് ദിവസം കൊണ്ട് പത്ത് കിലോ ഭാരം കൂട്ടണം. ഇപ്പോള്‍ എഴുപത് കിലോ ഭാരമുള്ള ജയസൂര്യയ്ക്ക് എത്രയും പെട്ടന്ന എണ്‍പത് കിലോ ഭാരം ആകണമത്രെ. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന 'ആട് ഒരു ഭീകര ജീവിയാണ്' എന്ന ചിത്രത്തിന് വേണ്ടിയാണ് ശരീരത്തില്‍ പുതിയ പരീക്ഷണം നടത്താന്‍ ജയസൂര്യ തയ്യാറാവുന്നത്.

എന്നാല്‍ വെറുതെ അങ്ങനെ തിന്നു കൊഴുക്കാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ തടികുറയ്ക്കാന്‍ പ്രയാസമാവും. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കുന്നതെങ്കിലും വളരെ ആരോഗ്യപരമായ വഴിയാണ് താന്‍ പിന്തുടരുന്നതെന്ന് ജയസൂര്യ പറഞ്ഞു. കൂടെ നല്ലവണം വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്.
വടംവലി ടീമിന്റെ പ്രൊപ്പൈറ്ററും മാനേജറുമായ ഷാജി പപ്പന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടിയുള്ള മാറ്റം താന്‍ വളരെ ആസ്വദിയ്ക്കുന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു. തന്റെ കഥാപാത്രത്തെ തനിയ്ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രേക്ഷകരെ എങ്ങിനെ രസിപ്പിക്കാന്‍ കഴിയുമെന്നാണ് ജയന്‍ ചോദിയ്ക്കുന്നത്. ഇതില്‍ വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും അതൊക്കെ ഒരു രസമായാണത്രെ താരത്തിന് തോന്നുന്നത്.


Click it and Unblock the Notifications











