അമ്മയ്ക്കുള്ളില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല: ജയസൂര്യ
തിരുവനന്തപുരം: താര സംഘടനയായ അമ്മയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് നടന്‍ ജയസൂര്യ.
തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കവെയാണ് ജയസൂര്യ താന്‍ അംഗമായ അമ്മയുടെ നടപടികളെ വിമര്‍ശിച്ചത്.
എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ വിലക്കേര്‍പ്പെടുത്തും. അതു കൊണ്ട് മൗനം പാലിയ്‌ക്കുന്നതാണ് നല്ലത്, ദിലീപ്-തുളസീദാസ് വിവാദത്തില്‍ മാക്ടയുടെയും അമ്മയുടെയും നിലപാടുകളെപ്പറ്റി ചോദ്യമുയര്‍ന്നപ്പോഴാണ് ജയസൂര്യ ഇങ്ങനെ പ്രതികരിച്ചത്.
സിനിമ പ്രതിസന്ധി ഉണ്ടാക്കുന്നത് അതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നവര്‍ തന്നെയാണ്. താനാണ് വലുത് എന്ന മനോഭാവമാണ് ഇതിനെക്കെ കാരണം. തര്‍ക്കങ്ങള്‍ ഉണ്ടാക്കാനല്ല, നല്ല സിനിമകള്‍ ഉണ്ടാകാനാണ് സംഘടനകള്‍ ശ്രമിയ്‌ക്കേണ്ടെതെന്നും ജയസൂര്യ പറഞ്ഞു.
ജയസൂര്യയുടെ വിമര്‍ശനത്തെപ്പറ്റി അദ്ദേഹത്തോടു തന്നെ ചോദിയ്‌ക്കുമെന്ന് നടനും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് പറഞ്ഞു. കാള പെറ്റെന്ന് കേട്ട് കയറെടുക്കാന്‍ താനില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനല്ല, അവസാനിപ്പിയ്‌ക്കാനാണ് അമ്മയുടെ ശ്രമമെന്നും ഇന്നസെന്റ് വ്യക്ചതമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications