ജയസൂര്യ ഉപ്പും പഞ്ചസാരയും വെള്ളവും ഉപേക്ഷിച്ചു, മെലിഞ്ഞു

By Aswathi

കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി രൂപമാറ്റം വരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നയാളാണ് ജയസൂര്യ. സമ്മതിച്ചു. എന്നാല്‍ അപ്പോത്തിക്കിരി എന്ന പുതിയ ചിത്രത്തിന് വേണ്ടി ജയസൂര്യ ചെയ്തത് അല്പം കടന്നു പോയോ എന്നൊരു സംശയം. രോഗിയായ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ നടന്‍ മൂന്ന് ദിവസം പട്ടിണി കിടന്നു. മൂന്നാം ദിവസം ക്യാമറയ്ക്ക് മുന്നില്‍ തല കറങ്ങി വീണപ്പോള്‍ സംവിധായകന്‍ നിര്‍ബന്ധിച്ച് വീട്ടിലേക്കയയ്ക്കുകയായിരുന്നു.

മേല്‍വിലാസം എന്ന ചിത്രമൊരുക്കിയ മാധവ് രാംധാസാണ് അപ്പോത്തിക്കിരി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി ഒറ്റയടിയ്ക്ക് ജയസൂര്യ 14 കിലോ കുറച്ചു. ഡയറ്റിങിന് മുമ്പ് 74 കിലോ ഉണ്ടായിരുന്നു ജയസൂര്യ. ക്ലൈമാക്‌സില്‍ കഥാപാത്രം മൊട്ടയടിച്ച് മെലിഞ്ഞ രോഗിയാണ്. ആ അവസ്ഥിയിലെത്താന്‍ അവസാന മൂന്ന് ദിവസം ഭക്ഷണത്തില്‍ നിന്ന് പൂര്‍ണമായും ഉപ്പും പഞ്ചസാരയും ഒഴിവാക്കി. വെള്ളവും കുറച്ചു. ദാഹിക്കുമ്പോള്‍ കുപ്പിയുടെ അടപ്പില്‍ വെള്ളമെടുത്ത് നാവ് നനയ്ക്കും.

jayasurya

എനിക്ക് മാനസികമായ സന്തോഷം നല്‍കുന്ന കഥാപാത്രമായതുകൊണ്ടാണ് അത്രയേറെ കഷ്ടപ്പെട്ടതെന്നാണ് ജയസൂര്യ പറയുന്നത്. എന്തൊക്കെയായാലും മൂന്നാം ദിവസമായപ്പോഴേക്കും ശരീരമാകെ കുരുക്കള്‍ വന്നു നിറഞ്ഞു. അപ്പോഴേ ഒരു ഒറിജിനാലിറ്റി കിട്ടൂ എന്നാണ് ജയസൂര്യ പറയുത്. എന്നാലും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സംവിധായകന്‍ നടനെ നിര്‍ബന്ധിച്ച് വീട്ടിലേക്കയച്ചു.

നാലു ദിവസം വീട്ടില്‍ കിടന്ന് ആരോഗ്യം വീണ്ടെടുത്തിന് ശേഷമാണ് ഡബ്ബിങിന് വന്നത്. അപ്പോഴും ക്ഷീണം വിട്ടു പോയിരുന്നില്ല. നല്ല തലവേദനയുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും നല്ലൊരു ചിത്രത്തിന് വേണ്ടി നാല് വര്‍ഷം സംവിധായകന്‍ കഷ്ടപ്പെട്ടത്രയൊന്നും ഈ രണ്ട് മാസം താന്‍ ചെയ്തിട്ടില്ലെന്നാണ് ജയസൂര്യ പറയുന്നത്. ഈ ആത്മാര്‍ത്ഥതയെ കണ്ടില്ലെന്ന് വയ്ക്കാനാകില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X