jayasurya: മകൻ മാത്രമല്ല ജയസൂര്യയുടെ മകളും മിടുക്കിയാണ്! യോഗി പാൽകുടി.. വേദയുടെ ഡബ്സ്മാഷ് കാണൂ
ഫോട്ടോഗ്രാഫർ മഹാദേലൻ തമ്പിയാണ് ഡബ്സ്മാഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളൽ നിറഞ്ഞു നിൽക്കുന്നത് യോഗി പാൽകുടി എന്ന ഡബ്സ്മാഷാണ്. സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ഈ ഡബ്സ്മാഷുമായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ യോഗി ഡബ്സ്മാഷിൽ താരമായിരിക്കുന്ന ജയസൂര്യയുടെ മകൾ വേദയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് വേദയുടെ ഡബ്സ്മാഷ്.

യോഗി പാൽകുടി, കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ എന്ന പരസ്യത്തിലെ കുട്ടിയുടെ ഭാഗമാണ് വേദ തകർത്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് ഡബ്സ്മാഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യയുടെ മകൻ ആദി സിനിമകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജയസൂര്യ മുഖ്യ വേഷത്തിലെത്തിയ ക്യാപ്റ്റനിൽ സത്യത്തിൻറെ കുട്ടിക്കാലം അവതരിപ്പിച്ചത് ആദിയായിരുന്നു. എന്നാൽ ഏട്ടൻ മാത്രമല്ല താനും അഭിനയത്തിൽ ഒട്ടും പിന്നിലല്ലെന്നും വേദ ഈ ചെറിയ സമയം കൊണ്ട് തെളിച്ചിരിക്കുകയാണ്.
ഒരു പരസ്യത്തെ ഇത്രയും ഹിറ്റാക്കിയത് മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിൽ ഗോകുൽ സുരേഷിന്റെ നായികയായി എത്തിയ മഹിമയായിരുന്നു. മഹിമയുടെ ഡബ്സ്മാഷിലൂടെയാണ് ഈ പരസ്യ ചിത്രം ഇത്ര ഫേമസായത്. പരസ്യം കണ്ടിട്ടില്ലാത്തവർക്ക് പോലും ഇപ്പോൾ ഈ പരസ്യ വാചകം കാണാപ്പാടമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം മിൽക്കിബിസിന്റെ പരസ്യം
വീഡിയോ കാണാം


Click it and Unblock the Notifications











