twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഷ്ട്രീയത്തിലേയ്ക്ക് ഞാനില്ല: ജയസൂര്യ

    By Lakshmi
    |

    സ്വന്തം ചെലവില്‍ കല്ലിട്ട് റോഡിലെ കുഴിയടച്ചതോടെ നടന്‍ ജയസൂര്യ വലിയ വിവാദത്തിലാവുകയും അതേസമയം തന്നെ സോഷ്യല്‍നെറ്റ്വര്‍ക്കുകളിലും മറ്റും ജനപ്രിയതാരമാവുകയും ചെയ്തിരുന്നു. സംഭവം വിവാദമായപ്പോള്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി പറഞ്ഞത് ജയസൂര്യ ശ്രദ്ധനേടാനും വാര്‍ത്തയുണ്ടാക്കാനും വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നായിരുന്നു. പക്ഷേ നടനായ ജയസൂര്യയ്ക്ക് മറ്റു വഴികളിലൂടെ ജനശ്രദ്ധയുണ്ടാക്കേണ്ടകാര്യമുണ്ടോയെന്ന് ഇതിന് മറുചോദ്യമുയരുകയും ചെയ്തു.

    അന്നത്തെ സംഭവം കഴിഞ്ഞപ്പോള്‍ ചിലര്‍ക്കെല്ലാം തോന്നിയൊരു സംശയം, റോഡില്‍ കല്ലിട്ട് കുഴിയടയ്ക്കുകയും മറ്റും ചെയ്ത ജനപ്രിയന്‍ ഇമേജുണ്ടാക്കി ജയസൂര്യ ഇനി രാഷ്ട്രീയത്തിലെങ്ങാനും ഇറങ്ങാന്‍ പോകുന്നുണ്ടോയെന്നായിരുന്നു. എന്നാല്‍ അതിന് തന്നെക്കിട്ടില്ലെന്നാണ് ജയസൂര്യ പറയുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമാകാന്‍ താനില്ലെന്നാണ് ജയസൂര്യ പറയുന്നത്. ഒരു നല്ല പൗരനായി ജീവിയ്ക്കണമെന്നും സമൂഹത്തെ തന്നാല്‍ക്കഴിയും വിധം സഹായിക്കണമെന്നുമാണ് താരത്തിന്റെ ആഗ്രഹം.

    Jayasurya

    എന്നാല്‍ പൊതുപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ജയസൂര്യ പിന്നോട്ടില്ല. പക്ഷേ അതിന് രാഷ്ട്രീയത്തിന്റെ മേല്‍വിലാസം വേണ്ടെന്നും ജയസൂര്യ പറയുന്നു. നേതാവായിട്ടല്ല, സാധാരണക്കാരനായിത്തന്നെ തനിയ്ക്ക് പൊതുപ്രവര്‍ത്തനം ചെയ്യണമെന്നാണ് താരം ഫരയുന്നത്. അതില്‍ നിന്നും തനിയ്ക്ക് ഏറെ സംതൃപ്തി കിട്ടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

    English summary
    Actor Jayasurya said that he is not at all interested in politics and any political party
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X