»   » ഇനി ചളി കോമഡികള്‍ ചെയ്യില്ലെന്ന് ജയസൂര്യ

ഇനി ചളി കോമഡികള്‍ ചെയ്യില്ലെന്ന് ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam

ഒരു വിജയചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ജയസൂര്യ, ഒന്നിന് പുറകെ ഒന്നായിവരുന്ന പരാജയചിത്രങ്ങള്‍ ജയസൂര്യയെ തീര്‍ത്തും വിഷണ്ണനാക്കുന്നുണ്ട്. വൈവിധ്യങ്ങളാഗ്രഹിച്ച് ചെയ്ത വിട്ടുവീഴ്ചകളായിരുന്നു ജയസൂര്യയെന്ന നടന്റെ വളര്‍ച്ചയ്ക്ക് കാരണം.

നായകഥാപാത്രങ്ങള്‍ ചെയ്യുന്നതിനിടയിലും വില്ലനാകാനും സഹനടനാകാനും ഈ നടന്‍ മടി കാണിച്ചിരുന്നില്ല. എന്നാല്‍ അടുത്തകാലത്ത് ജയസൂര്യയുടേതായി ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ മൂക്കുകുത്തി വീഴുകയാണ്.

പലപ്പോഴും ജയസൂര്യ ചെയ്ത കോമഡി കഥാപാത്രങ്ങള്‍ക്ക് ഒരു ചലനവുമുണ്ടാക്കാന്‍ കഴിയാതെ പോയെന്നതാണ് സത്യം. വീണ്ടും വീണ്ടും വരുന്ന ടൈപ്പ് കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുക്കുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞ താരം ഇനി തന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതികളില്‍ മാറ്റം വരുത്താന്‍ പോവുകയാണ്. കോമഡിയ്ക്ക് വേണ്ടി കോമഡി ചെയ്യില്ലെന്ന് ജയസൂര്യ തീരുമാനിച്ചുകഴിഞ്ഞു. ചളി തമാശകള്‍ പറയുന്ന കഥാപാത്രങ്ങള്‍ സ്വീകരിക്കില്ലെന്നും കഥയ്ക്ക് ആവശ്യമാണെങ്കില്‍ മാത്രം കോമഡി ചെയ്യാനാണ് തന്റെ തീരുമാനമെന്നും ജയസൂര്യ പറയുന്നു.

നേരത്തേ ചെയ്ത നിലവാരം കുറഞ്ഞ കോമഡി പറയുന്ന കഥാപാത്രങ്ങള്‍പോലെയുള്ളവ ഇനിയും ചെയ്യുകയെന്നകാര്യം ഇനി ഓര്‍ക്കാനേ വയ്യെന്നാണ് താരം പറയുന്നത്. ജീവിതഗന്ധിയായ കഥകള്‍ക്കാണ് ഇനി താന്‍ പ്രാധാന്യം നല്‍കുകയെന്നും താരം വ്യക്തമാക്കി.

അനൂപ് മേനോനുമായി ചേര്‍ന്ന് ഇനി ചിത്രങ്ങള്‍ ചെയ്യില്ലെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അനൂപുമൊത്ത് ചെയ്ത ചിത്രങ്ങളെല്ലാം തനിയ്ക്ക് സംതൃപ്തി നല്‍കിയവയാണെന്നും ജയസൂര്യ പറയുന്നു. പക്ഷേ സ്ഥിരം കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് മടുക്കുമെന്നുള്ളതിനാല്‍ അനൂപുമൊത്ത് ആറുമാസത്തേയ്ക്ക് ചിത്രങ്ങളൊന്നും ചെയ്യേണ്ടെന്ന് തീരുമാനിച്ചിട്ടിട്ടുണ്ടെന്നും ജയസൂര്യ വ്യക്തമാക്കി.

English summary
Actor Jayasurya don't want to do slapsticl comedy anymore

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam