»   » മകന് മുന്നില്‍ താരമൂല്യം ഇടിഞ്ഞ് ജയസൂര്യ!!! ഒടുവില്‍ ദുല്‍ഖറെത്തി!!!

മകന് മുന്നില്‍ താരമൂല്യം ഇടിഞ്ഞ് ജയസൂര്യ!!! ഒടുവില്‍ ദുല്‍ഖറെത്തി!!!

Posted By: Karthi
Subscribe to Filmibeat Malayalam

ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ എന്ന ആദി ആദ്യമായി ഒരു ഡബിള്‍ റോള്‍ വീഡിയോ സ്വന്തമായി ഷൂട്ട് ചെയ്ത് എഡിറ്റും ചെയ്ത് പുറത്തിറക്കിയപ്പോള്‍ മുതലുള്ള സംശയമാണ് ജയസൂര്യയ്കക്ക് മകൻ സംവിധായകനാകുമ്പോള്‍ അച്ഛനെ നായകനാക്കുമോ എന്ന്. ആ സംശയം ഒന്നുകൂടെ ബലപ്പെടുകയാണ്. നിലവിലെ സാഹചര്യത്തില്‍ അച്ഛനെ നായകനാക്കനുള്ള സാധ്യത കുറവാണെന്ന ധാരണയില്‍ തന്നെയാണ് ജയസൂര്യയും.

തന്റെ പ്രഥമ സംവിധാന സംരംഭം പുറത്തിറക്കുന്നതിനായി ദുല്‍ഖര്‍ സല്‍മാനെയാണ് ആദി അതിഥിയായി ക്ഷണിച്ചത്. താന്‍ പുറത്തിറക്കാമെന്ന് ജയസൂര്യ പറഞ്ഞെങ്കിലും, ഓ... വേണ്ടച്ഛാ... ദുല്‍ഖര്‍ ചെയ്തുതന്നാല്‍ മതിയെന്നായിരുന്നു മറുപടി. ഇക്കാര്യം ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഒടുവില്‍ ദുല്‍ഖറാണ് ആദിയുടെ പ്രഥമ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്.

അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രത്തിന്റെ പേര് ഗുഡ് ഡേ എന്നാണ്. ഒരു കുട്ടിയുടെ വ്യത്യസ്ഥമായ പിറന്നാള്‍ ആഘോഷത്തിന്റെ കഥയാണ് ഗുഡ് ഡേ. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ആദി തന്നെയാണ്.

ഇത് പൂര്‍ണമല്ല. തെറ്റുകുറ്റങ്ങള്‍ പൊറുത്ത് പ്രോത്സാഹിപ്പിക്കുക എന്ന അഭ്യര്‍ത്ഥനയോടെയാണ് ചിത്രം ആരംഭിക്കുന്നത്. അച്ഛന്‍, അമ്മ, വേദ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മരട് ഗ്രിഗേറിയന്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദി.

ചിത്രം പ്രകാശനം ചെയ്യാനെത്തിയ ദുല്‍ഖര്‍ ചിത്രം കണ്ട് ആദിയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. ഷോര്‍ട്ട് ഫിലിം മികവ് പുലര്‍ത്തുന്നുണ്ടെന്നും മികച്ച ആശയമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദിയുടെ അഭിനയത്തേയും ദുല്‍ഖര്‍ അഭിനന്ദിച്ചു.

പത്ത് വയസുള്ള ആദിയുടെ ഷോര്‍ട് ഫിലിം പുറത്തിറക്കുമ്പോള്‍ തന്റെ ആദ്യ ഷോര്‍ട്ട് ഫിലിമിനേക്കുറിച്ചും ദുല്‍ഖര്‍ പറഞ്ഞു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു ദുല്‍ഖര്‍ ആദ്യ ഷോര്‍ട് ഫിലിം ഒരുക്കിയത്. എന്നാല്‍ അതെല്ലാം അമേച്ചറായിരുന്നെന്നും താരം പറഞ്ഞു.

ചിത്രത്തിന്റെ നിര്‍മാണം ആദിയുടെ അച്ഛനും അമ്മയും സഹോദരിയും ചേര്‍ന്നാണ്. പ്രയാഗാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എബി ടോം സിറിയക്കിന്റെ സംഗീതം, സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് ടോണി ബാബുവാണ്. ആദിയെക്കൂടാതെ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, ജാഫര്‍, അനന്തു, സജീവ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

ആദിയെ അഭിനന്ദിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

ഷോർട്ട് ഫിലിം കാണാം...

English summary
Actor Jayasurya's ten year old son has surprised the filmdom on Sunday by making a short film, which is directed and edited by him. The five minute twenty five second long video is titled as 'Good Day' and shares a beautiful message.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam