മേരിക്കുട്ടിക്ക് വേണ്ടി ജയസൂര്യ അതങ്ങ് ചെയ്തു, സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലാവുന്നു, കാണൂ!

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് ജയസൂര്യയുടെ ലിസ്റ്റിലുള്ളത്. നായകനായി അഭിനയിക്കുന്നതിനിടയില്‍ തന്നാലാവും വിധം കഥാപാത്രങ്ങളെ മനോഹരമാക്കിയാണ് ഈ താരം മുന്നേറുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ക്യാപ്റ്റന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഫുട്‌ബോള്‍ ഇതിഹാസമായ വിപി സത്യന്റെ ജീവിതകഥയായിരുന്നു ക്യാപ്റ്റനിലൂടെ പറഞ്ഞത്.

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പരിശ്രമം നടത്തുന്ന താരമാണ് ജയസൂര്യ. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മാത്രമല്ല ഏറ്റെടുത്ത കഥാപാത്രത്തെ മനോഹരമാക്കുന്നതിലും പ്രത്യേക ശ്രദ്ധയാണ് ജയസൂര്യ നല്‍കാറുള്ളത്. വൈവിധ്യമാര്‍ന്ന നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. വരാനിരിക്കുന്ന മേരിക്കുട്ടിക്ക് വേണ്ടി താരം നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ജയസൂര്യ കാത് കുത്തിയത്. രണ്ട് കാതും കുത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ മേരിക്കുട്ടിയുടെ മേക്കിങ്ങ് വീഡിയോ ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങായി മാറിക്കഴിഞ്ഞു.

Jayasurya

സിനിമയില്‍ കാത് കുത്തണമെന്നത് നിര്‍ബന്ധമായിരുന്നില്ല, കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണ് താന്‍ അത് ചെയ്തതെന്നും താരം പറയുന്നു. കാത് കുത്തുമ്പോള്‍ വലിയ വേദനയൊന്നുമില്ലായിരുന്നു. ചെറിയൊരു വേദനയുണ്ട്, ഇതിനേക്കാള്‍ കൂടുതല്‍ വേദന അനുഭവിച്ചയാളാണ് മേരി. അതുകൊണ്ട് തന്നെ ഈ വേദന ഒന്നുമല്ലെന്നും താരം പറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒരുമിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X