എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്നവർക്കായി!! ഈ മേരിക്കുട്ടിയെ ഒന്ന് കണ്ടു നോക്കൂ

ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തരിക്കുന്ന ഒരു ചിത്രമാണ് ജയസൂര്യയുടെ ഞാൻ മേരിക്കൂട്ടി. ട്രാൻസ് സെക്സ് വിഭാഗത്തിൽപ്പെടുന്ന ജനവിഭാഗത്തിന്റെ കഥപറയുന്ന ചിത്രമാണിത്. ജയസൂര്യ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ്ങായിട്ടുള്ള കഥാപാത്രമായിരിക്കും ഞാൻ മേരിക്കുട്ടിയിലേത്. മലയാള സിനിമയിൽ പൂർണ്ണമായും ട്രാൻസ് സെക്സിന്റെ കഥപറയുന്ന ചിത്രം ഉണ്ടായിട്ടില്ല. ഇങ്ങനെയാരു ചിത്രം മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടാണ്.

njan meray kutty

വ്യത്യസ്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ഒരു താരമാണ് ജയസൂര്യ. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും താരത്തിന് ഒരു മടിയുമില്ല. സിനിമയോടുളള ഡെഡിക്കേഷനാണ് ജയസൂര്യ ചിത്രത്തിന്റെ വിജയം. ഞാൻ മേരിക്കൂട്ടിയുടെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്.

നല്ല മനസ്സുകൾക്ക് മുന്നിൽ സമർപ്പിക്കുന്നു

നല്ല മനസ്സുകൾക്ക് മുന്നിൽ സമർപ്പിക്കുന്നു

ഞാൻ മേരിക്കൂട്ടിയുടെ ട്രെയിലർ നടൻ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്നു, നല്ല മനസ്സുകൾക്ക് മുന്നിൽ സമർപ്പിക്കുന്നു. എന്ന് കുറിച്ചു കൊണ്ടാണ് താരം ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. ട്രെയിലറിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഞാൻ മേരിക്കുട്ടിയുടെ ട്രെയിലർ വൈറലാണ്.

 ട്രാൻസ് സെക്സ്

ട്രാൻസ് സെക്സ്

മലയാളത്തിൽ ഇതുവരെ പൂർണ്ണമായ ട്രാൻസ് സെക്സിന്റെ കഥപറയുന്ന ഒരു ചിത്രം ഉണ്ടായിട്ടില്ല. ഒരു ആണ് പെണ്ണാവുകയും. അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ഞാൻ മേരിക്കുട്ടിയിൽ പറയുന്നത്. ഇത് മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരിക്കും. ചിത്രത്തിനു വേണ്ടി കഠിനമായി പ്രയത്നിച്ചിട്ടുണ്ട്.

ജീവിച്ചിരിക്കുന്ന വ്യക്തികൾ

ജീവിച്ചിരിക്കുന്ന വ്യക്തികൾ

ഞാൻ മേരിക്കുട്ടി ജീവിച്ചിരുക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണ്. ഒരു ട്രാൻജെഡറായ മേക്ക്അപ്പ് ആർടിസ്റ്റിന്റെ യഥാർഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യം കോമഡി പശ്ചാത്തലത്തിൽ സിനിമ എടുക്കാനാണ് തീരുമാനിച്ചത്. എന്നാൽ പിന്നീട് അതു ഉപേക്ഷിക്കുകയായിരുന്നു. സിനിമ കൊണ്ട് ഇവർക്ക് പിന്നീട് ഒരു ബുദ്ധിനമുട്ടും ഉണ്ടാകരുതെന്നും . ഇവർക്കുള്ള ഒരു സമ്മാനമായി ചിത്രം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ജയസൂര്യ മുൻപൊരിക്കൽ വ്യക്തമാക്കിയിരുന്നു.

താരസമ്പന്നം

താരസമ്പന്നം

ജയസൂര്യയെ കൂടാതെ മലയാളത്തിലെ പ്രധാന അഭിനേതാക്കളെല്ലാം കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൂടിയാണ് ഞാന്‍ മേരിക്കുട്ടി. ഇന്നസെന്റ്, അജു വര്‍ഗീസ്,ജുവല്‍ മേരി എന്നീ താരങ്ങള്‍ ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂൺ 15 നാണ് മേരിക്കുട്ടി പ്രദർശനത്തിനെത്തുന്നത്. സംവിധായകൻ രഞ്ജിത്ത് ശങ്കറാണ് റിലീസിങ്ങ് തീയതി പുറത്തു വിട്ടത്.

പുണ്യാളനിൽ തുടങ്ങി

പുണ്യാളനിൽ തുടങ്ങി

ജയസൂര്യ- രഞ്ജിത് ശങ്കർ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം മലയാള സിനിമയിൽ ഒരിടം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. .പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലായിരുന്നു ഈ കൂട്ടുക്കെട്ടിൽ പിറന്ന ആദ്യ ചിത്രം. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത് . പുണ്യാളനു ശേഷം സു സു സുധി വാത്മീകം,പ്രേതം,പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഈ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മേരിക്കൂട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X