»   » വേറെ ലെവലാണിത്, ബിഗ് ബജറ്റ് ചിത്രം ക്യാപ്റ്റന് വേണ്ടി ജയസൂര്യ പരിശീലനം തുടങ്ങി, ചിത്രങ്ങള്‍

വേറെ ലെവലാണിത്, ബിഗ് ബജറ്റ് ചിത്രം ക്യാപ്റ്റന് വേണ്ടി ജയസൂര്യ പരിശീലനം തുടങ്ങി, ചിത്രങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിന് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഫുക്രി. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ സിനിമാ സമരത്തെ തുടര്‍ന്ന് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടി വച്ചിരിക്കുകയാണ്.

അതിനിടെ വര്‍ഷാവസാനം ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരുന്നു. ഫുഡ്‌ബോള്‍ കളിയിലെ ലെജന്റായിരുന്ന വിപി സത്യന്റെ കഥ പറയുന്ന ക്യാപ്റ്റന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. വിപി സത്യന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി പരിശീലനം തുടങ്ങി.

വിപി സത്യനെ കുറിച്ച്

മുന്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുഡ്‌ബോളറുമായിരുന്നു വിപി സത്യന്‍. കേരള ടീമിന്റെയും കേരള പോലീസിന്റെയും സുവര്‍ണകാലമായിരുന്നു സത്യന്റെ കാലഘട്ടം. ചെന്നൈയില്‍ തീവണ്ടി തട്ടി 2006 ജൂലൈ 18ന് മരിച്ചു.

സംവിധാനം

സിദ്ദിഖിന്റെ സംവിധാന സഹായിയായി പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിര്‍മ്മാണം

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. കസബ, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിഎല്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ബജറ്റ്

പത്ത് കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

ആട് രണ്ടാം ഭാഗം

ഫുക്രിയ്ക്ക് ശേഷം ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാത്തിലായിരിക്കും ജയസൂര്യ ഇനി അടുത്തതായി അഭിനയിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിന്റെ ആദ്യ ഭാഗം തിയേറ്ററുകളില്‍ വിജയമായിരുന്നു.

English summary
Jayasurya football training for captain malayalam movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam