ദുരിതാശ്വാസ ക്യാംപുകളിലേക്ക് ടെംപററി ടോയ്‌ലറ്റുകള്‍ നല്‍കി ജയസൂര്യ! ജനങ്ങള്‍ക്കൊപ്പം താരങ്ങളും

By Midhun Raj

പ്രളയക്കെടുതി മൂലം വലിയ രീതിയിലുളള നാശനഷ്ടങ്ങളാണ് മിക്കയിടങ്ങളിലും ഉണ്ടായത്. അപ്രതീക്ഷിതമായി വന്ന ദുരിതത്തില്‍ നിന്നും കരകയറാനുളള ശ്രമങ്ങളിലാണ് മലയാളികള്‍. വീടും സ്ഥലും നഷ്ടപ്പെട്ടവരെല്ലാം നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരുന്നു.

കളക്ഷന്‍ സെന്ററുകളില്‍ നിന്നെല്ലാം എത്തുന്ന സാധനങ്ങള്‍ ജനങ്ങള്‍ക്ക് വലിയ രീതിയില്‍ ഉപകാരപ്രദമാകുന്നുണ്ട്. എന്നാല്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി വേണ്ടത്ര സൗകര്യമില്ലായെന്നത്.

jayasurya

ഇത് മനസിലാക്കി താല്‍ക്കാലിക ടോയ്‌ലറ്റുകള്‍ ലഭ്യമാക്കുന്നതിന് അധികൃതര്‍ പലരോടും അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. എറണാകുളത്തെ ഒരു വ്യവസായി തന്റെ കൈവശമുളള താല്‍ക്കാലിക ടോയ്‌ലറ്റുകളെല്ലാം വിട്ടുനല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 10 ടെംപററി ടോയ്‌ലറ്റുകള്‍ സംഭാവനയായി നല്‍കിയിരിക്കുകയാണ് നടന്‍ ജയസൂര്യയും.

ജയസൂര്യയെ പോലെ തന്നെ മലയാള സിനിമാ താരങ്ങള്‍ എല്ലാം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ക്യാംപുകളില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നിന് വേണ്ട സന്ദേശങ്ങള്‍ എല്ലാവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്നു. ഇത്തവണയും നമ്മള്‍ അതിജീവിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെയാണ് എല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X