twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതൊരു മകന്‍ നല്‍കുന്നതായി കണ്ടാല്‍ മതി! ലിനുവിന്റെ അമ്മയ്ക്ക് കൈത്താങ്ങായി ജയസൂര്യ

    |

    കലതുള്ളി എത്തിയ മഴയിലും പ്രളയത്തിലും നിരവധി ജീവനും ജീവിതവുമായിരുന്നു ഒഴുകി പോയത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഒരു നിമിഷം കൊണ്ടായിരുന്നു മഴവെള്ളപ്പാച്ചിലിൽ ചേർന്നത്. 103 പേരുടെ ജീവനാണ് ആർത്തിരമ്പി എത്തിയ മഴ എടുത്തത്. ഇനിയും മരണ സംഖ്യ ഉയർന്നേക്കാം. ദുരിതത്തിൽ അകപ്പെട്ടവരെ കൈ പിടിച്ച് ഉയർത്താനായ സർക്കാരിനോടൊപ്പം കേരള ജനത ഒന്നടങ്കമുണ്ട്.

    linu-jayasurya

    സർക്കാരിനോടൊപ്പം താരങ്ങളും സന്നദ്ധസംഘടനകളും ജനങ്ങളും ദുരിതബാധിതർക്ക് കൈതാങ്ങായി കൂടെയുണ്ട്. രക്ഷാപ്രവർത്തനത്തിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് കൈതാങ്ങായി നടൻ ജയസൂര്യ. അഞ്ച് ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നൽകി. മകൻ ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.

    മമ്മൂട്ടിയും പേരൻപും മാത്രമല്ല! തമിഴ് സിനിയ്ക്ക് നേരെ കണ്ണടച്ച് ദേശീയ ചലച്ചിത്ര പുരസ്കാരം..മമ്മൂട്ടിയും പേരൻപും മാത്രമല്ല! തമിഴ് സിനിയ്ക്ക് നേരെ കണ്ണടച്ച് ദേശീയ ചലച്ചിത്ര പുരസ്കാരം..

    വീട് മഴയെടുത്തപ്പോൾ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം അടുത്ത സ്കൂളിലെ ദുരിതാശ്വാസ ക്യാപിലേയ്ക്ക് മാറുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താൻ രാവിലെ ക്യാംപിൽ നിന്ന് പോയതായിരുന്നു. രണ്ട് തോണിയിലായിരുന്നു 21 അംഗ സംഘം ചാലിയാർ കരകവിഞ്ഞ് ഒഴുകിയ ഭാഗത്ത് രക്ഷപ്രവർത്തനത്തിന് പോയത് . എന്നാൽ ഒരു രാത്രി വെളുത്തപ്പോൾ ലിനുവിന് പകരം ക്യാംപിൽ തിരികെ എത്തിയത് ചേതനയറ്റ ശരീരമായിരുന്നു.

    English summary
    jayasurya gives 5 lakh rupees to linu's family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X