മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജയസൂര്യ അനുകരിച്ചു, എനിയെന്താ പുകില്
ജയറാമിനെയും ദിലീപിനെയുമൊക്കെ പോലെ ജയസൂര്യയുടെയും വഴി മിമിക്രിയാണ്. പക്ഷെ അധികം വേദികളിലൊന്നും മിമിക്രി അവതരിപ്പിച്ച് ജയസൂര്യയെ കണ്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മഴവില്‍ മനോരമയിലെ സിനിമാ ചിരിമാ എന്ന പരിപാിടില്‍ എത്തിയ ജയസൂര്യ മലയാളത്തിസലെ നാല് സൂപ്പര്‍സ്റ്റാറുകളെ അനുകരിച്ചത് പൊല്ലാപ്പാകുമോ എന്നാണ് ഇപ്പോള്‍ സംശയം.
മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് എന്നീവരെയാണ് ജയസൂര്യ അനുകരിച്ചത്. സംവിധായകന്‍ സിദ്ദിഖിന്റെയും രമേഷ് പിഷാരടിയുടെയും സാമിപ്യത്തിലായിരുന്നു ജയസൂര്യയുടെ മിമിക്രി പ്രകടനം. ഇത് നേരത്തെ മോഹന്‍ലാലിനും മമ്മൂട്ടിയക്കും ദിലീപിനും ജയറാമിനുമൊക്കെ തന്നെ അനുകരിച്ച് കാണിച്ചുകൊടുത്തെങ്കിലും ഒരു പൊതു വേദിയില്‍ അവതരിപ്പിയ്ക്കാന്‍ ആദ്യം ജയസൂര്യയ്ക്ക് മടിയുണ്ടായിരുന്നു.

പിന്നീട് സിദ്ദിഖിന്റെയും രമേഷ് പിഷാരടിയുടെയും നിര്‍ബന്ധത്തില്‍ അവതരിപ്പിച്ചു തുടങ്ങി. ഒരു ഷോട്ട് എടുക്കുന്ന രംഗം അഭിനേതാക്കളോട് വിവരിച്ചുകൊടുക്കുന്ന രംഗമാണ് അനുകരിച്ചത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അനുകരിച്ചത് കടന്നുപോയി എന്ന് പറഞ്ഞ് ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയെന്നാണ് അറിയുന്നത്. ശബ്ദമായൊന്നും സാമ്യമില്ലായിരുന്നെങ്കിലും ശരീരഭാഷയും പെരുമാറ്റവുമാണ് ജയന്‍ അനുകരിച്ചത്.
എന്തായാലും സംഗതി സൂപ്പറായിരുന്നു. ഫേസ്ബുക്കില്‍ വീഡിയോ വൈയറലാകുന്നുണ്ട്. സിനിമാ ലൊക്കേഷനില്‍ ബ്രേക്ക് സമയങ്ങളില്‍ ജയസൂര്യ ഇതുപോലെ പലരെയും അനുകരിക്കാറുണ്ടത്രെ. ഇനി മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് ജയസൂര്യയെ എടുത്തിട്ടുകുടയുമോ എന്ന് കണ്ടറിയാം.


Click it and Unblock the Notifications











