»   » ജയസൂര്യയെ കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല !

ജയസൂര്യയെ കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല !

Posted By:
Subscribe to Filmibeat Malayalam
Jayasurya
സിനിമാക്കാരനാകാനുള്ള മോഹം ഉള്ളില്‍ കൊണ്ടു നടന്ന ജയസൂര്യ അത് യാഥാര്‍ഥ്യമാക്കാന്‍ ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്ന നടന്‍ ഓരോ ചിത്രം കഴിയുമ്പോഴും തന്റെ പ്രകടനം കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുന്നു.

ജയസൂര്യയുടെ കഠിനാധ്വാനവും ആത്മാര്‍ഥതയും അടുത്തറിഞ്ഞ ചില സംവിധായകന്‍ അടുത്തിടെ നടനെ അഭിനന്ദിക്കുകയുണ്ടായി. ഇംഗ്ലീഷ് എന്ന ചിത്രത്തിലെ ജയസൂര്യയുടെ അഭിനയം കണ്ടറിഞ്ഞ സംവിധായകന്‍ ശ്യാമപ്രസാദ് അടുത്തിടെ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റിലൂടെ നടന്റെ സ്‌ക്രീനിന് മുന്നിലേയും പിന്നിലേയും പ്രകടനം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയുണ്ടായി.

കഥകളി അവതരിപ്പിക്കുന്ന ശങ്കരന്‍ എന്നയാളായാണ് ജയസൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. ലണ്ടനില്‍ അനധികൃതമായി താമസിയ്ക്കുന്ന ശങ്കരനെ ഒറ്റപ്പെടലും ഭയവും അലട്ടുന്നു. എന്നാല്‍ താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയ്ക്കായി എല്ലാം സഹിക്കാന്‍ അയാള്‍ തയ്യാറാവുന്നു. ശങ്കരനെ നല്ല രീതിയില്‍ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് സംവിധായകന്റെ അഭിപ്രായം. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ തമാശ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാനും സമയം കണ്ടെത്തുന്ന നടന്‍ സ്‌ക്രീനിന് പുറത്തും നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും ശ്യാമപ്രസാദ് പറയുന്നു.

ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളില്‍ ജയസൂര്യയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായകന്‍ വികെ പ്രകാശിനും നടനെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. തന്റെ പ്രൊഫഷനോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന നടനാണ് ജയസൂര്യയെന്ന് വികെ പ്രകാശ് പറയുന്നു.

English summary
Jayasurya's hard work is being noticed by his directors as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam