ജയസൂര്യയുടെ 'ആട് ഒരു ഭീകരജീവിയാണ്'
ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. ആദ്യചിത്രത്തിലും പേരിന്റെ കാര്യത്തില്‍ കൗതുകം ഉണര്‍ത്തിയ മിഥുന്‍ രണ്ടാമത്തെ ചിത്രത്തിന്റെ കാര്യത്തിലും അതാവര്‍ത്തിച്ചിരിക്കുകയാണ്. ജയസൂര്യയാണ് ആട് ഒരു ഭീകരജീവിയല്ല എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്.
ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനകം തന്നെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. പട്ടിത്താനം കൊച്ചേട്ടന്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കും 22222 രൂപയ്ക്കും ഒരു കൂറ്റന്‍ മുട്ടനാടിനും വേണ്ടിയുള്ള വടംവലി മത്സരത്തിന്റെ ഫൈനല്‍ ഗോദയിലേയ്ക്ക് ഇതാ ഹൈറേഞ്ചിന്റെ പൊന്നോമനകള്‍ വിന്നേഴ്‌സ് പോത്തുമുക്ക്-എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ള ടാഗ് ലൈന്‍.

ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ തുടങ്ങും. ഇടുക്കിയാണ് പ്ധാന ലൊക്കേഷന്‍. ചിത്രത്തില്‍ ഷാജി പാപ്പന്‍ എന്ന കഥാപാത്രമായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ആട് ഒരു ഭീകരജീവിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് ഷാന്‍ റഹ്മാനാണ്. വിഷ്ണു ശര്‍മ്മയാണ് ക്യാമറ ചലിപ്പിക്കുക.


Click it and Unblock the Notifications











