ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ ജയസൂര്യ
എന്നും വ്യത്യസ്തതകള്‍ക്ക് പിന്നാലെ പോകുന്ന താരമാണ് ജയസൂര്യ. അടുത്തിടെയായി വളരെ വ്യത്യസ്തമായ വേഷങ്ങളാണ് പല ചിത്രങ്ങളിലും ജയസൂര്യ ചെയ്തിട്ടുള്ളത്. 2013ല്‍ ഇറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസ്, ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്നീ ചിത്രങ്ങളെല്ലാം ഇതിനുദാഹരണമാണ്. ഇപ്പോള്‍ പ്രിയദര്‍ശന്റെ ചിത്രത്തില്‍ നായകനാകാന്‍ പോകുന്ന സന്തോഷത്തിലാണ് താരം. ഇതിനിടെ ജയസൂര്യ നായകനാകുന്ന പുതിയൊരു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വന്നിരിക്കുകയാണ്.
രജീഷ് മിഥിലയാണ് ജയസൂര്യയെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബിജിബാലാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് സൈമണ്‍, രാജേഷ് ജോര്‍ജ്ജ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ തുടങ്ങുമെന്നാണ് സൂചന.

ജയസൂര്യയുടെ റിലീസിന് തയ്യാറായിരിക്കുന്ന ചിത്രം അപ്പോത്തിക്കിരിയാണ്. ഈ ചിത്രത്തിന് വേണ്ടി ജയസൂര്യ തലമുടി കളയുകയും ഭാരംകുറയ്ക്കുകയുമെല്ലാം ചെയ്തിരുന്നു. ഒരു രോഗിയുടെ വേഷത്തിലാണ് ജയസൂര്യ അപ്പോത്തിക്കിരിയില്‍ എത്തുന്നതെന്നാണ് സൂചന. അക്കു അക്ബര്‍ ഒരുക്കുന്ന മത്തായിയുടെ സുവിശേഷങ്ങള്‍ ആണ് ജയസൂര്യയുടെ മറ്റൊരു പുതുചിത്രം.


Click it and Unblock the Notifications











