മെട്രോമാന്‍ ഇ ശ്രീധരനായി ജയസൂര്യ! ബയോപിക്ക് ചിത്രം രാമസേതുവിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ വിപി സത്യന്റെ ബയോപിക്കിലൂടെ ശദ്ധേയ പ്രകടനം നടത്തിയ താരമാണ് ജയസൂര്യ. ക്യാപ്റ്റന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരവും ജയസൂര്യ നേടിയിരുന്നു. ക്യാപ്റ്റന് പിന്നാലെ നടന്‍ സത്യന്റെ ബയോപിക്ക് ചിത്രവും ജയസൂര്യയുടെതായി പ്രഖ്യാപിച്ചു. ഇപ്പോഴിതാ മറ്റൊരു ബയോപിക്ക് ചിത്രവുമായി വീണ്ടും എത്തുകയാണ് നടന്‍.
മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിത കഥ പറയുന്ന സിനിമയിലാണ് ജയസൂര്യ നായകനാവുന്നത്. രാമസേതു എന്ന് പേരിട്ടിരിക്കുന്ന ബയോപിക്ക് ചിത്രം പ്രശസ്ത സംവിധായകന്‍ വി കെ പ്രകാശാണ് അണിയിച്ചൊരുക്കുന്നത്. എ ബ്രിഡ്ജ് ബിറ്റ്‌വീന്‍ ഗോഡ് ആന്റ് സൊസൈറ്റി എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. എസ് സുരേഷ് ബാബുവാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

രാമസേതുവിന്റെ ഫസ്റ്റ്‌ലുക്ക് ഇ ശ്രീധരന്‍ തന്നെയായിരുന്നു പുറത്തിറക്കിയിരുന്നത്. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഈ ശ്രീധരന്റെ ഔദ്യോഗിക ജീവിത കാലമാണ് ചിത്രത്തില്‍ കാണിക്കുക. രാമസേതുവിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2020 എപ്രില്‍ മാസത്തില്‍ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കുവാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമമെന്നും അറിയുന്നു. ചിത്രത്തില്‍ ഇന്ദ്രന്‍സും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അരുണ്‍ നാരായണനാണ് ജയസൂര്യയുടെ രാമസേതു നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











