ഷൂട്ടിങ്ങിനിടെ തലകറങ്ങി വീണു! നടൻ ജയസൂര്യയുടെ തലയ്ക്ക് പരിക്ക്....

സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്ക് പരിക്ക്. തൃശ്ശൂർ പൂരം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കറ്റത്. സംഘട്ടനം രംഗം ഷൂട്ട് ചെയ്യുന്നതിനിടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

jasurya

കഴിഞ്ഞ കുറച്ചു ദിവസങ്ങളായ ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുകയായിരുന്നു. അതു കൊണ്ട് തന്നെ താരംം ക്ഷീണിതനായിരുന്നു. വെകുന്നേരം ഷൂട്ടിനിടെ താരം തലചുറ്റി വീഴുകയായിരുന്നു. ഇരുമ്പ് വസ്തുവിൽ കയറി തല ഇടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഥമിക പരിശോധനയ്ക്ക് ശേഷം താരം വീട്ടിലേയ്ക്ക് മടങ്ങി. തലയ്ക്ക് പിന്നിൽ ചെറിയ വേദനയുണ്ട് . വേറെ കുഴപ്പമൊന്നുമില്ല , ചിത്രത്തിന്റെ ബാക്കി ഭാഗം ഓണം കഴിഞ്ഞ് ചിത്രീകരിക്കുമെന്ന് ജയസൂര്യ പറഞ്ഞു

ഈ വർഷം കഴിഞ്ഞ തൃശ്ശൂർ പൂര പറമ്പിൽ വെച്ചാണ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന തൃശ്ശൂർ പൂരം എന്ന ചിത്രത്തിനെ കുറിച്ച് പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്.

2019 ൽ ജയസൂര്യയുടെ കൈ നിറയെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. വെള്ളം, തൃശൂർ പൂരം, നടൻ സത്യന്റെ ജീവിത കഥ പറയുന്ന ചിത്രം എന്നിവ പണിപ്പുരയിലാണ്. 2018 ൽ മികച്ച ഒരുപിടി ജയസൂര്യ ചിത്രങ്ങളായിരുന്നു തിയേറ്ററിൽ എത്തിയത്. 2019 ലും അതു തന്നെ ആവർത്തിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X