»   » ജയസൂര്യയെ കണ്ട് പൃഥ്വിയും; രാത്രി കുടുംബത്തിനൊപ്പം എങ്ങോട്ടാണ് പോകുന്നത്?

ജയസൂര്യയെ കണ്ട് പൃഥ്വിയും; രാത്രി കുടുംബത്തിനൊപ്പം എങ്ങോട്ടാണ് പോകുന്നത്?

Posted By: Rohini
Subscribe to Filmibeat Malayalam

ജയസൂര്യയും പൃഥ്വിരാജും ഏകദേശം ഒരേ സമയം ഇന്റസ്ട്രിയില്‍ വന്നവരാണ്. ഒരുപാട് സിനിമകള്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍. അവര്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കണ്ടും പറഞ്ഞു പലതും പഠിക്കുന്നു.

തന്നില്‍ നിന്ന് പൃഥ്വി ശീലച്ച ഒരു കാര്യത്തെ കുറിച്ച് ജയസൂര്യ അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി. മറ്റൊന്നുമല്ല, ഷൂട്ടിങ് കഴിഞ്ഞ് വന്ന് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നൈറ്റ് ഡ്രൈവിന് പോവുക.

ജയസൂര്യയെ കണ്ട് പൃഥ്വിയും; രാത്രി കുടുംബത്തിനൊപ്പം എങ്ങോട്ടാണ് പോകുന്നത്?

കുടുംബമില്ലാതെ പറ്റില്ലാത്ത ആളാണ് ഞാന്‍. കൊച്ചിയിലാണ് ഷൂട്ട് എങ്കില്‍ രാത്രി എത്ര വൈകിയാലും വീട്ടില്‍ പോകുമെന്ന് ജയസൂര്യ പറയുന്നു. എന്നിട്ട് കുടുംബത്തിനൊപ്പം നൈറ്റ് ഡ്രൈവിന് പോകും

ജയസൂര്യയെ കണ്ട് പൃഥ്വിയും; രാത്രി കുടുംബത്തിനൊപ്പം എങ്ങോട്ടാണ് പോകുന്നത്?

വിവാഹ ശേഷമാണ് നൈറ്റ് ഡ്രൈവ് ശീലിച്ചതെന്ന് ജയസൂര്യ പറഞ്ഞു. മകനും മകളും ആയിക്കഴിഞ്ഞ ശേഷവും യാത്ര തുടര്‍ന്നുകൊണ്ടിരുന്നു.

ജയസൂര്യയെ കണ്ട് പൃഥ്വിയും; രാത്രി കുടുംബത്തിനൊപ്പം എങ്ങോട്ടാണ് പോകുന്നത്?

രാത്രി യാത്ര മക്കള്‍ക്ക് വളരെ ഇഷ്ടമാണ്. വൈകി വീട്ടിലെത്തിയാലും വരുമെന്ന് ഉറപ്പുണ്ടെങ്കില്‍ അവരെന്നെ കാത്തിരിക്കും, വീട്ടിലെത്തിയാല്‍ പറയും ഡ്രൈവിന് പോവാം എന്ന്.

ജയസൂര്യയെ കണ്ട് പൃഥ്വിയും; രാത്രി കുടുംബത്തിനൊപ്പം എങ്ങോട്ടാണ് പോകുന്നത്?

രാത്രിയുള്ള ആ ഡ്രൈവ് വളരെ സുഖമാണെന്നാണ് ജയസൂര്യ പറയുന്നത്. റോഡില്‍ ആരും ഉണ്ടാവില്ല. നമ്മുടേത് മാത്രമായിരിക്കും അപ്പോള്‍ ആ റോഡുകള്‍. കുടുംബത്തോട് അടുക്കാനും മക്കള്‍ക്കൊപ്പം സംസാരിക്കാനുമൊക്കെ പറ്റിയ സമയമാണെന്ന് ജയസൂര്യ പറയുന്നു

ജയസൂര്യയെ കണ്ട് പൃഥ്വിയും; രാത്രി കുടുംബത്തിനൊപ്പം എങ്ങോട്ടാണ് പോകുന്നത്?

ഇക്കാര്യം ഞാന്‍ പൃഥ്വിയോടും പറഞ്ഞെന്നും, ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം പൃഥ്വിയും ഇപ്പോഴിത് ശീലമാക്കിയെന്നും ജയസൂര്യ പറഞ്ഞു.

ജയസൂര്യയെ കണ്ട് പൃഥ്വിയും; രാത്രി കുടുംബത്തിനൊപ്പം എങ്ങോട്ടാണ് പോകുന്നത്?

പൃഥ്വിരാജിന്റെ കാറിന് പുറത്ത് 'daddy's little girl on board' എന്ന സ്റ്റിക്കറുണ്ടത്രെ. അതുകൊണ്ട് ആരാധകരുടെ ശ്രദ്ധയ്ക്ക്, രാത്രി കൊച്ചി നഗരത്തില്‍ അങ്ങനെ ഒരു കാറ് കണ്ടാല്‍ ശ്രദ്ധിക്കുക അതില്‍ നിങ്ങളുടെ ആരാധന പുരുഷനും മകളുമുണ്ടാവും!

English summary
Prithviraj and Jayasurya started off their film careers at the same time and have done several movies together. The two share a close friendship and so it's only natural that the habits of one rubs off on the other. The latest we hear is that Prithviraj has apparently picked up the habit of taking night drives with family from the Cocktail actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam