ജയസൂര്യയ്ക്ക് നായികയായി ഒര് ആടിനെ വേണം!
മലയാളത്തില്‍ ആടിനെ പ്രധാന കഥാപാത്രമാക്കിയൊരുങ്ങുന്ന ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. ജയസൂര്യ നായകനായി എത്തുന്ന ചിത്രം മിഥുന്‍ മാനുവലാണ് സംവിധാനം ചെയ്യുന്നത്. ആട് ഭീകരജീവിയാണ് എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് നാളുകളേറെയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക ്‌പോസ്റ്ററുകളും പുറത്തുവന്നിട്ടുണ്ട്. പക്ഷേ ചിത്രത്തിനായുള്ള ആടിനെ ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തില്‍ നായികയാകാനുള്ള ആടിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് അണിയറക്കാര്‍.
പെണ്ണാടിനെയാണ് അണിയറക്കാര്‍ക്ക് ആവശ്യം, കാരണം ചിത്രത്തിലെ ആട് പെണ്ണാണ്. പെണ്ണാടിന്റെ കണ്ണിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഫ്രൈഡേ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ മിഥുന്‍ മാനുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ആട് ചിത്രം. ഷാജി പപ്പന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ വിജയ് ബാബുവും പ്രധാന വേഷം ചെയ്യുന്നുണ്ട്. വിനായകന്‍, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ വേഷമിടുന്നു.
നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ആട് ഒരു ഭീകരജീവിയാണ് ഒരുക്കുന്നത്. ഒരു ഗ്രാമത്തിലെ വടം വലി മത്സരത്തിന് ആടിനെ സമ്മാനമായി ലഭിയ്ക്കുന്നതുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ കഥ. ഇടുക്കിയിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്


Click it and Unblock the Notifications











