ജയസൂര്യയ്ക്ക് ഒരു മാറ്റവുമില്ല, പഴയതു പോലെ തന്നെ: അഭിരാമി

By Aswathi

ഈ അടുത്തിടെ ആദ്യകാല നടിമാരൊക്കെ തിരിച്ചുവരവ് നടത്തി. മഞ്ജു വാര്യര്‍, ശോഭന, രഞ്ജിനി, മീന, അഭിരാമി... വന്നവരൊക്കെ വരവറിയിച്ചു. മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു വും ശോഭനയുടെ തിരയും മീനയുടെ ദൃശ്യവുമെല്ലാം മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ തന്നെ സ്ഥാനം പിടിച്ചു. ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടനുസരിച്ച് അപ്പോത്തിക്കിരിയും പോകുന്നത് ഈ പട്ടികിലേക്കു തന്നെയാണ്.

രണ്ടാം വരവില്‍ അഭിരാമിയും വരവറിയിച്ചു. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ഭാര്യവേഷമാണ് അഭിരാമി ചെയ്യുന്നത്. നേരത്തെ പത്രം, മേഘസന്ദേശം, സമാധാനം (തമിഴ്) എന്നീ ചിത്രങ്ങളില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയ്‌ക്കൊപ്പം മുമ്പൊരു ടിവി ഷോയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒന്നിച്ചഭിനയിക്കുന്നത് ഇതാദ്യമായാണ്.

Abhirami

ഓണവുമായി ബന്ധപ്പെട്ട ഒരു ടിവി പരിപാടിയിലാണ് ജയസൂര്യയും അഭിനരാമിയും ഒന്നിച്ചെത്തിയിരുന്നത്. ജയസൂര്യ ഫിലീം ഇന്റസ്ട്രിയിലേക്ക് കടന്നുവരുന്നതിനൊക്കെ മുമ്പായിരുന്നു അത്. ഒരു വ്യക്തിയെന്ന നിലയില്‍ ജയസൂര്യയക്ക് ഒരു മാറ്റവുമില്ലെന്നാണ് അഭിരാമി പറയുന്നത്. ആ പഴയ തമാശയൊക്കെ അതുപോലെ തന്നെ. അപ്പോത്തിക്കിരിയുടെ സെറ്റിലും ജയസൂര്യ വലിയ കോമഡിയായിരുന്നത്രെ.

ഇപ്പോള്‍ 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിലാണ് അഭിരാമി അഭിനയിക്കുന്നത്. ആസിഫ് അലി മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ സബ് ഇന്‍സപെക്ടര്‍ അരുദ്ധതി വര്‍മ എന്ന കഥാപാത്രത്തെയാണ് അഭിരാമി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പകുതിയോളം പൂര്‍ത്തിയായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X