»   » മാനസിക രോഗികളെ ഏറ്റവും അടുത്ത് അറിയാവുന്ന ജയസൂര്യ!!

മാനസിക രോഗികളെ ഏറ്റവും അടുത്ത് അറിയാവുന്ന ജയസൂര്യ!!

By: Sanviya
Subscribe to Filmibeat Malayalam

സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രഹസ്യം പുറത്ത് വിട്ടിരിക്കുന്നു. ഒരു മെൻറലിസ്റ്റിൻറെ വേഷമാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുക.

ഈ കഥാപാത്രത്തെ രൂപപ്പെടുത്തുന്നതിന് വേണ്ടി ജയസൂര്യ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഡോണ്‍ ബോസ്‌കോ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. എന്നാല്‍ ഡോണ്‍ എന്ന പേരില്‍ അറിയപ്പെടും.


jayasurya-pretham

മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഹൊറര്‍ ചിത്രങ്ങളിലും നിന്നും ഏറെ വ്യത്യസ്തമാണ് പ്രേതമെന്ന് പറയുന്നുണ്ട്. നേരത്തെ ഏഷ്യാനെറ്റിലെ നിഴലുകള്‍ എന്ന സീരയലിന്റെ തിരക്കഥ ഒരുക്കിയതും രഞ്ജിത്തായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പ്രാ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.


അജു വര്‍ഗ്ഗീസ്, ജോജു ജോര്‍ജ്, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂംബ ഇന്‍സ്‌പെക്ടറുടെ വേഷമാണ് ഗോവിന്ദ് പത്മസൂര്യ അവതരിപ്പിക്കുന്നത്. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

English summary
Jayasurya Is A Mentalist In Pretham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam