അദ്വൈത് അഭിനയിക്കുന്നു; ജയസൂര്യയ്ക്ക് ടെന്‍ഷന്‍
നടന്‍ ജയസൂര്യയുട മകന്‍ അദ്വൈത് സിനിമയിലഭിനയിക്കാന്‍ ഒരുങ്ങുകയാണ്. രജീഷ് മിഥില സംവിധാനംചെയ്യുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയെന്ന ചിത്രത്തിലൂടെയാണ് അദ്വൈതിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ജയസൂര്യയുടെ കുട്ടിക്കാലമാണ് അദ്വൈത് അവതരിപ്പിക്കുക.
മകന്റെ അരങ്ങേറ്റത്തെക്കുറിച്ച് ജയസൂര്യ പറയുന്നു- ആദി എന്റെ കുട്ടിക്കാലമാണ് അവതരിപ്പിക്കുന്നത്. ഇതൊരു ഫുള്‍ ലങ്ത് വേഷമല്ല. പക്ഷേ ആദിയുടെ രംഗങ്ങള്‍ ചിത്രത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടവയാണ്. മകന്‍ അഭിനയിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്, അത്രതന്നെ ടെന്‍ഷനുമുണ്ട്.

നേരത്തേ ജയസൂര്യ നായകനായി എത്തിയ ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്വൈതിന് ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അവന്റെ അഭിനയത്തെക്കുറിച്ച് തനിയ്ക്ക് അത്ര ആത്മവിശ്വാസമില്ലാത്തതിനാല്‍ ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് ജയസൂര്യ പറയുന്നു.
ഇപ്പോള്‍ വീണ്ടുമൊരു അവസരം വന്ന സ്ഥിതിയ്ക്ക് എന്തായാലും അവനോട് ഒന്ന് ശ്രമിച്ച് നോക്കാന്‍ പറയാമെന്ന് തോന്നി. അവന് അഭിനയത്തേക്കാളേറെ ക്യാമറയ്ക്ക് പിന്നിലുള്ള കാര്യങ്ങളോടാണ് താല്‍പര്യം കൂടുതല്‍. മൂന്നാം ക്ലാസുകാരനായ ആദി ഇതിനകം തന്നെ ഫ്‌സിപി സോഫ്റ്റ് വേര്‍ വച്ച് ഹ്രസ്വചിത്രങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്- ജയസൂര്യ പറയുന്നു.
എന്തായാലും അഭിനയത്തിന്റെ കാര്യത്തില്‍ അദ്വൈതിന് നല്ല ആത്മവിശ്വാസമുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ തനിയ്ക്ക് പേടിയൊന്നുമില്ലെന്നാണ് ആദി പറയുന്നത്.


Click it and Unblock the Notifications











