അച്ഛന്റെ കുമ്പസാരം കണ്ട് മകന്റെ കണ്ണ് നിറഞ്ഞു

By Aswathi

അടുത്തിടെ റിലീസായ അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ച നടനാണ് ജയസൂര്യ. ഇപ്പോള്‍ അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത കുമ്പസാരം എന്ന ചിത്രത്തിലൂടെ വീണ്ടും ജയസൂര്യ തന്റെ അഭിനയ മികവ് തെളിയിച്ചിരിയ്ക്കുന്നു.

കുമ്പസാരം എന്ന ചിത്രത്തെ കുറിച്ച് പലരും മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നതില്‍ ജയസൂര്യയ്ക്ക് സന്തോഷമുണ്ട്. അതില്‍ ഏറ്റവും സന്തോഷം തോന്നിയതും, തനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരമായി നടന്‍ കരുതുന്നതുമായ ഒരു സന്ദര്‍ഭത്തെ കുറിച്ച് ജയസൂര്യ തന്റെ ഫേസ്ബുക്കിലെഴുതി.

jayasurya-son-adwaith

ജയസൂര്യയുടെ പോസ്റ്റ് ഇപ്രകാരം; എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി... , 'കുമ്പസാരം' എന്ന നല്ല ചിത്രത്തെ തിരിച്ചറിഞ്ഞതിന്, എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് മൂന്നാം ക്ലാസുകാരനായ എന്റെ മകന്‍ ഈ ചിത്രം കണ്ടിട്ട് 'എന്റെ കണ്ണ് നിറഞ്ഞു പോയച്ഛാ' എന്ന് പറഞ്ഞപ്പോഴാണ്.... (കാശ് പോയത് കൊണ്ടല്ല; കാരണം പൈസ എന്റെയായിരുന്നു).

'കൂടാതെ 'A Honest Film' എന്നായിരുന്നു സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നന്ദി രഞ്ജിത്ത്. പിന്നെ എന്നെ അറിയുന്നവര്‍, ഞാന്‍ അറിയാത്തവര്‍, എല്ലാവരും ഈ ചിത്രത്തെ നല്ലൊരു ചിത്രമായി അംഗീകരിച്ചതിന് സ്‌നേഹത്തിന്റെ ഭാഷയില്‍ അവരോടൊക്കെ ഞാന്‍ നന്ദി അറിയിക്കുന്നു. കാണാത്തവര്‍ തീര്‍ച്ചയായും കാണണം.. സ്‌നേഹത്തോടെ ജയസൂര്യ'

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X