അന്ധന്‍മാരുടെ കാലം
അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടന്‍ കലാഭവന്‍ മണിയായിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ രണ്ടു പ്രമുഖ താരങ്ങള്‍ അന്ധനായി വേഷമിടുന്നു. ജയസൂര്യയും കീര്‍ത്തി സുരേഷുമാണ് അന്ധവേഷത്തില്‍ അഭിനയിക്കുന്നത്. ബോബന്‍ സാമുവലിന്റെ ഹാപ്പി ജേര്‍ണി എന്ന ചിത്രത്തില്‍ ആരോണ്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഒരുകാലത്ത് മലയാളത്തിലെ കോമഡി കൂട്ടുകെട്ടായിരുന്ന ലാല്‍- ജയസൂര്യ വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. റോമന്‍സിനു ശേഷം ബോബന്‍ സംവിധാനം ചെയ്യുന്ന ചിത്രവും.
ജന്‍മനാ അന്ധനല്ലെങ്കിലും ഒരു സംഭവത്തോടെ ആരോണിന്റെ കാഴ്ച നഷ്ടമാകുകയാണ്. ജീവിതത്തെ പോസിറ്റീവായി കാണുന്ന കഥാപാത്രമാണ് ആരോണ്‍. ലെന ജയസൂര്യയുടെ അമ്മയായി അഭിനയിക്കുന്നു. ലാലു അലക്‌സ്, സുനില്‍ സുഖദ, കലിംഗ ശശി, അപര്‍ണാ ഗോപിനാഥ് എന്നിവരും ചിത്ത്രതില്‍ അഭിനയിക്കുന്നുണ്ട്. ബോബന്റെ ജനപ്രിയന്‍ എന്ന ആദ്യചിത്രത്തിലും നായകന്‍ ജയസൂര്യയായിരുന്നു.

റാഫി സംവിധാനം ചെയ്യുന്ന റിങ്മാസ്റ്ററിലാണ് കീര്‍ത്തു സുരേഷ് അന്ധയായി അഭിനയിക്കുന്നത്. കാര്‍ത്തിക എന്ന കഥാപാത്രം ദിലീപിന്റെ നായികയാണ്. മോഹന്‍ലാല്‍ നായകനായ ഗീതാഞ്ജലിയിലൂടെ സിനിമയിലെത്തിയ കീര്‍ത്തിയുടെ രണ്ടാമത്തെ ചിത്രമാണിത്. മുന്‍പ് ദിലീപിനൊപ്പം കുബേരനില്‍ ചെറിയ കുട്ടിയുടെ വേഷം ചെയ്തിരുന്നു കാര്‍ത്തി. ഇപ്പോള്‍ ദിലീപിന്റെ നായികയായി അഭിനയിക്കുന്നു.
മുന്‍പ് കലാഭവന്‍ മണിയെ കൂടാതെ മോഹന്‍ലാലും രണ്ടുതവണ അന്ധ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. യോദ്ധയിലും ഗുരുവിലും. മലയാള സിനിമയില്‍ ഇനിയും അന്ധ കഥാപാത്രങ്ങള്‍ ജനിച്ചേക്കാം.


Click it and Unblock the Notifications











