ജയസൂര്യ തടി കുറയ്ക്കാന്‍ തീരുമാനിച്ചു
സിനിമയ്ക്ക വേണ്ടി ഏത് കോലം കെട്ടാനും അഭിനേതാക്കള്‍ തയ്യാറാണ്. അതിപ്പോല്‍ നടന്മാരായലും നടിമാരായലും. വസ്ത്രം എത്രയും കുറച്ചു നോക്കിയാണ് നായികമാര്‍ പരീക്ഷിക്കാറെങ്കില്‍ തടി കുറച്ചാണ് നായകന്മാര്‍ പരീക്ഷണം നടത്താറുള്ളത്. അതിന് ഉത്തമ ഉദാഹരണമാണ് ഉണ്ണി മുകുന്ദന്‍. ഒറ്റയടിക്കല്ലേ 17 കിലോ അല്ലേ കുറച്ചത്.
ലാസ്റ്റ് സപ്പര്‍ എന്ന പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന് ഭാരം കുറയ്ക്കമെങ്കില്‍ തന്റെ അടുത്ത ചിത്രത്തില്‍ ജയസൂര്യയ്ക്കും അതൊന്ന് പരീക്ഷിക്കാവുന്നതാണ്. ജയസൂര്യ തീരുമാനിച്ചു. മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന അപ്പോത്തിക്കിരി എന്ന ചിത്രത്തിന് വേണ്ടി പത്ത് കിലോ കുറയ്ക്കാനാണ് ജയസൂര്യയുടെ തീരുമാനം.

ഒരുമാസം കൊണ്ട് പത്ത് കിലോ കുറയ്ക്കുമെന്നത് ജയസൂര്യ ഒരു വെല്ലുവിളിയായി സ്വീകരിച്ചിരിക്കുകയാണ്. ഇനി നാല് മാസമാണ് ഇതിനായി താരത്തിന്റെ മുന്നിലുള്ളത്. ശരിയായ വ്യായമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും അതിന് സാധിക്കും എന്ന ഉറച്ച വിശ്വാസം ജയസൂര്യയ്ക്കുണ്ട്
ഇക്കാലയളവില്‍ മറ്റൊരു ചിത്രത്തിനും ഡേറ്റ് കൊടുക്കില്ലെന്നും ജയസൂര്യ തീരുമാനിച്ചിട്ടുണ്ട്. പൂര്‍ണ ശ്രദ്ധ ഡയറ്റിങില്‍ മാത്രം. പക്ഷെ പൂര്‍ണ വെജിറ്റേറിയനാകുന്നതിലാണ് ജയസൂര്യയ്ക്ക് ഇത്തിരി വിഷമം. ഒരു മാസം കൊണ്ട് തടികുറയ്ക്കണം എന്ന വെല്ലുവിളി ഓര്‍ക്കുമ്പോള്‍ വെജിറ്റേറിയനാകുന്നത് പ്രശ്‌നമല്ല.
പൂര്‍ണമായും ഒരു ത്രില്ലറായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ജയസൂര്യയെ കൂടാതെ സുരേഷ് ഗോപിയും ആസിഫ് അലിയും അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ മാധവ് രാമദാസനും ഹേമന്ത് കുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.


Click it and Unblock the Notifications











