മമ്മൂട്ടിയും ജയസൂര്യയും വീണ്ടും

ബസ് കണ്ടക്ടറില്‍ മമ്മൂട്ടിയുടെ സഹോദരന്റെ വേഷമായിരുന്നു ജയസൂര്യയ്ക്ക്. പരുന്തിലാകട്ടെ ശത്രുവിന്റെ പാളയത്തില്‍ നിന്നും പുരുഷോത്തമനെ സമീപിക്കുന്ന വേഷവും. ഇതു രണ്ടും ജയസൂര്യ ഭംഗിയാക്കി.
നായകവേഷങ്ങള്‍ക്കു വേണ്ടിയുളള കടുംപിടിത്തമൊഴിവാക്കിയപ്പോള്‍ ജയസൂര്യയ്ക്ക് കൈനിറയെ വേഷങ്ങള്‍ കിട്ടിത്തുടങ്ങി. ക്ലാസ് മേറ്റ്സിലെയും അറബിക്കഥയിലെയും കഥാപാത്രങ്ങള്‍ ജയസൂര്യയ്ക്ക് നല്ല കയ്യടി നേടിക്കൊടുത്തു. അടുത്തിടെ അദ്ദേഹം നായകനായ ഷേക്‍സ്പിയര്‍ എം എ മലയാളം എന്ന ചിത്രം ഹിറ്റാവുകയും ചെയ്തു.
റാഫി മെക്കാര്‍ട്ടിന്റെ ലൗ ഇന്‍ ബാങ്കോക്ക് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നത്. ഹാസ്യരംഗങ്ങളുടെ തമ്പുരാന്മാരായ ഈ സംവിധായക ജോടിയുടെ ചിത്രത്തില്‍ അസാമാന്യമായ കോമഡി സെന്‍സുളള ജയസൂര്യ അഭിനയിക്കുമ്പോള്‍ മികച്ച നര്‍മ്മമുഹൂര്‍ത്തങ്ങള്‍ പിറന്നേക്കാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()


Click it and Unblock the Notifications