മമ്മൂട്ടി റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നുറപ്പാണ്, അബ്രഹാമിനൊപ്പം മേരിക്കുട്ടിയും, അന്തിമവിജയി ആരാവും?

Recommended Video

മമ്മൂട്ടി ജയസൂര്യ ചിത്രങ്ങൾ ഈദിന് എത്തുന്നു | filmibeat Malayalam

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന നിരവധി സിനിമകളാണ് റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഇത്തവണത്തെ പെരുന്നാള്‍ ആരുടേതായി മാറുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമൊക്കെയായി നിരവധി പേര്‍ സിനിമകളുമായി എത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് പല സിനിമകളും റിലീസ് നീട്ടുകയായിരുന്നു. എന്തായാലും മമ്മൂട്ടിയും ജയസൂര്യയും പെരുന്നാള്‍ റിലീസുമായി എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഞാന്‍ മേരിക്കുട്ടിയും അബ്രഹാമിന്റെ സന്തതികളും തിയേറ്ററുകളിലേക്കെത്താനൊരുങ്ങുന്നത്.

ഉത്സവ സീസണുകളിലെ ബോക്‌സോഫീസ് പോരാട്ടത്തെക്കുറിച്ചറിയാന്‍ സിനിമാപ്രേമികള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. മമ്മൂട്ടിയും ജയസൂര്യയുമാണ് ഇത്തവണ നേര്‍ക്കുനേര്‍ പോരാടാനൊരുങ്ങുന്നത്. ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയാണ് ആദ്യം തിയേറ്ററുകളിലേക്കെത്തുന്നത്. പിന്നാലെ തന്നെ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുമെത്തും. ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസ നേര്‍ന്ന മമ്മൂട്ടി അബ്രഹാം 16ന് എത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരിക്കും?

ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരിക്കും?

മമ്മൂട്ടിയും ജയസൂര്യയും ഒരേ സമയം സിനിമകളുമായെത്തിയാല്‍ ആരായിരിക്കും ബോക്‌സോഫീസ് സ്‌വന്തമാക്കുന്നത്, സിനിമാപ്രേമികളുടെ ചര്‍ച്ച സജീവമായി തുടരുകയാണ്. പതിവിന് വിപരീതമായി വ്യത്യസ്തതകളേറെയുള്ള സിനിമകളുമായാണ് ഇരുതാരങ്ങളും എത്തുന്നത്. മാത്രമല്ല പ്രഖ്യാപനം മുതല്‍ത്തന്നെ ഇരുചിത്രങ്ങളും വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു. ഫസ്റ്റ് ലുക്ക് പോസര്‍ മുതല്‍ ട്രെയിലര്‍ വരെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.

മമ്മൂട്ടിയുടെ സിനിമ

മമ്മൂട്ടിയുടെ സിനിമ

റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി സിനിമയില്‍ തുടരുന്ന ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. മമ്മൂട്ടിയുടെ ഡേറ്റ് നേരത്തെ കിട്ടിയിട്ടും അനുയോജ്യമായ തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. സിനിമയെക്കുറിച്ച് ഒരുപാട് വാചാലാനാവാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ സിനിമ സമര്‍പ്പിക്കുകയാണ് അദ്ദേഹം. ഈ ചിത്രത്തിലൂടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ മമ്മൂട്ടിക്കായി വഴി മാറുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

മേരിക്കുട്ടിയാണ് തുടക്കമിടുന്നത്

മേരിക്കുട്ടിയാണ് തുടക്കമിടുന്നത്

ഞാന്‍ മേരിക്കുട്ടിയിലൂടെ ജയസൂര്യയാണ് ഈദ് റിലീസിന് തുടക്കമിടുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒരുമിച്ചിരിക്കുകയാണ്. മേരിക്കുട്ടിയാവാനായി നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മേരിക്കുട്ടിയുടെ ജീവിതം സമൂഹം ഏറ്റെടുക്കുമോയെന്നറിയാന്‍ മണിക്കൂറുകള്‍ കൂടി പിന്നിട്ടാല്‍ മതി.

ആടും മാസ്റ്റര്‍പീസും മത്സരിച്ചപ്പോള്‍

ആടും മാസ്റ്റര്‍പീസും മത്സരിച്ചപ്പോള്‍

മമ്മൂട്ടിയും ജയസൂര്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ആദ്യത്തെ സംഭവമല്ല. നേരത്തെയും സിനിമകളുമായി ഇരുവരും ഒരേ സമയത്ത് എത്തിയിട്ടുണ്ട്. മാസ്റ്റര്‍പീസും ആട് 2 ഉം ഒരേ സമയത്ത് തിയേറ്ററുകളിലേക്കെത്തിയ സിനിമകളാണ്.ക്രിസ്മസിനായിരുന്നു ഈ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. രണ്ട് ചിത്രങ്ങളും മുന്നേറിയെങ്കിലും ആട് 2 നീണ്ട കാലം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തവണത്തെ മത്സരത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കാലയും ജുറാസിക് വേള്‍ഡും

കാലയും ജുറാസിക് വേള്‍ഡും

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം സ്‌റ്റൈല്‍ മന്നനായ രജനീകാന്തിന്റെ കാലയും ജുറാസിക് വേള്‍ഡും തിയേറ്ററുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇതിനിടയിലേക്കാണ് അബ്രഹാമും മേരിക്കുട്ടിയും ഇറങ്ങുന്നത്. മികച്ച പ്രതികരണം നേടിയ ഇരുചിത്രവും കലക്ഷനിലും ഏറെ മുന്നിലാണ്. ഇവര്‍ക്കൊപ്പം മമ്മൂട്ടിയും ജയസൂര്യയും ചേരുമ്പോള്‍ എന്ത് സംഭഴിക്കുമെന്നറിയാന്‍ നമുക്കും കാത്തിരിക്കാം.

ജയസൂര്യയുടെ സിനിമകള്‍

ജയസൂര്യയുടെ സിനിമകള്‍

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചാണ് ഈ താരം മുന്നേറുന്നത്. അടുത്തിടെ റിലീസ് ചെയ്ത ക്യാപ്റ്റന്‍, ആട് 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഫുക്രി, പ്രേതം ഈ സിനിമകളിലെല്ലാം ആ വ്യത്യസ്തത പ്രകടമാണ്. അധികമാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത വലിയ വെല്ലുവിളിയാണ് അദ്ദേഹം മേരിക്കുട്ടിയിലൂടെ ഏറ്റെടുത്തത്. ട്രാന്‍സ്‌ജെന്‍ഡറായ മേരിക്കുട്ടിയെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ തയ്യാറെടുപ്പുകളുടെ വിഷമതകള്‍ ഇനിയും തന്നെ വിട്ടുപോയിട്ടില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X