twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ സിനിമാ അവാര്‍ഡ്; മമ്മൂട്ടിയും ജയസൂര്യയും പുറത്ത്

    By Gokul
    |

    ദില്ലി: ദേശീയ ചലചിത്ര അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ മലയാളത്തിന് പ്രധാന പുരസ്‌കാരങ്ങല്‍ ഒന്നും ലഭിക്കാന്‍ ഇടയില്ലെന്ന് റിപ്പോര്‍ട്ട്. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് പട്ടികയില്‍ മലയാളികള്‍ ഇടം പിടിച്ചില്ല. മികച്ച നടനുള്ള പുരസ്‌കാരത്തിന് കന്നഡ താരം സഞ്ചാരി വിജയ്, ദുര്‍ഗേഷ് എന്നിവരാണ് മുന്നിലെന്നാണ് സൂചനകള്‍. നേരത്തെ നടന്‍ മമ്മൂട്ടി, ജയസൂര്യ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചതായുള്ള വാര്‍ത്തയുണ്ടായിരുന്നു.

    നടിക്കുള്ള അവാര്‍ഡില്‍ ബോളിവുഡില്‍ നിന്നും പ്രിയങ്ക ചോപ്ര (മേരികോം), റാണി മുഖര്‍ജി (മര്‍ദാനി), കങ്കണ റണൗട്ട് (ക്വീന്‍) എന്നിവര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും പ്രിയങ്ക ചോപ്രയ്ക്ക് അവാര്‍ഡ് ലഭിച്ചേക്കുമെന്നാണ് വിവരം. അതേസമയം, മികച്ച ചിത്രം, സംവിധായകന്‍ എന്നീ അവാര്‍ഡുകളില്‍ മലയാള ചിത്രം ഉള്‍പ്പെട്ടിട്ടുണ്ട്.

    mammootty-jayasurya

    ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ആണ് മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചത്. ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന് പ്രത്യേക പരാമര്‍ശം ലഭിച്ചേക്കും.

    മികച്ച സഹടനുള്ള പട്ടികയില്‍ നെടുമുടി വേണു, ജോയ്മാത്യു, കുമരകം വാസുദേവന്‍ എന്നിവര്‍ പരിഗണനയിലുണ്ട്. നടി ലെന മികച്ച സഹനടിയായി തെരഞ്ഞെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പുരസ്‌കാരം നിര്‍ണയം പൂര്‍ത്തിയാക്കി അവാര്‍ഡ് പട്ടിക കൈമാറും.

    English summary
    National Film Award ; Jayasurya and Mammootty not in the best actor award list
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X