ആത്മാര്‍ഥമായി ചെയ്താല്‍, പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടും മോനേ! ജയസൂര്യയുടെ ഉപദേശം

നൂറ് കണക്കിന് മാഷപ്പ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നടൻ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ താരത്തിന് പിറന്നാൾ സമ്മാനമായി ലിന്റോ കുര്യൻ എന്ന യുവാവ് ഒരിക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജയസൂര്യയ്ക്ക് ഒരു ചെറിയ പിറന്നാൾ സർപ്രൈസ് നൽകിയപ്പോ താരം വലിയൊരു സമ്മാനമാണ് ലിന്റോയ്ക്ക് നൽകിയത്. തന്റെ പുതിയ ചിത്രമായ തൃശ്ശൂർ പൂരത്തിന്റെ എഡിറ്റിങ്ങ് വിഭാഗത്തിലേയ്ക്ക് ലിന്റോയ്ക്കും ക്ഷണം ലഭിക്കുകയായിരുന്നു. സിനിമയുടെ വാതിൽ തുറന്നിടുക മാത്രമല്ല മനോഹരമായ വീഡിയോ സമ്മാനിച്ച് വ്യക്തിയേയും താരം നേരിൽ കണ്ട് അഭിനന്ദിക്കുകയായിരുന്നു.

jayasurya

ലിൻറോയെ കുറിച്ച് ജയസൂര്യ പറയുന്നത് ഇങ്ങനെയാണ്. വളരെ മിടുക്കനാണ് ലിന്റോ. എന്റെ മാഷപ്പ് വീഡിയോ ചെയ്തുകൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് ലിന്റോയെ കൊണ്ടു വന്നത് എന്നൊന്നും ആരും വ്യാഖ്യാനിക്കരുത്. അയാള്‍ക്ക് നല്ല കഴിവുണ്ട്. ഒരാള്‍ എന്തെങ്കിലുമൊക്കെ ആയി തീരാന്‍ ആരെങ്കിലുമൊക്കെ നിയോഗമായി വരും. എന്റെ ജീവിതത്തിലും അങ്ങനെ പലരും ഉണ്ടായിരുന്നു. അങ്ങനെ മറ്റൊരാള്‍ക്ക് അവസരം ലഭിക്കാന്‍ നമ്മള്‍ നിയോഗമായി തീരുന്നുവെങ്കില്‍ അത് ദൈവാനുഗ്രഹം മാത്രം- ജയസൂര്യ പറയുന്നു. ആത്മാര്‍ഥമായി കര്‍മം ചെയ്താല്‍, പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെട്ടോളും മോനേ.. ധൈര്യമായിരിക്കൂ. തടസ്സങ്ങളെക്കുറിച്ച് മറക്കുക, സാധ്യതങ്ങള്‍ കണ്ടെത്തുക' ജയസൂര്യ ഉപദേശവും നൽകി

ജയസൂര്യയുമായുള്ള കൂടിക്കാഴ്ച വളരെ അവിശ്വസനീയമായ ഒന്നായിരുന്നു എന്ന് ലിന്റോ സോഷ്യൽ മീഡിയയിൽ കുറിച്ചു. വാക്കുകളിൽ അതീതമാണ്. വളരെ യാദൃശ്ചികമായിട്ടാണ് ജയസൂര്യ തന്റെ മാഷ്പ്പ് വീഡിയോ കാണുത്. മകൻ അദ്വൈതിലൂടെയാണ് വീഡിയോ കണ്ടത്. തന്റെ മാഷപ്പ് വീഡിയോ കണ്ട അദ്വൈത് ഒരിക്കൽ തന്നെ അഭിനന്ദിച്ച് സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് താരത്തിന്റെ പിറന്നാൾ ദിവസവും ഒരു വീഡിയോ ചെയ്ത അദ്വൈതിന് അയക്കുകയായിരുന്നു. ഇതാണ് ജയസൂര്യ കാണാൻ ഇടയായത്. വീഡിയോ ജയസൂര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X