ഷാജി പാപ്പനു പിന്നാലെ ടര്‍ബോ പീറ്ററായി ജയസൂര്യ! മിഥുന്‍ മാനുവല്‍ ചിത്രമിത് മിന്നിക്കാനുളള വരവാണ്

By Midhun

ആട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് ജയസൂര്യയും മിഥുന്‍ മാനുവലും. ആടിന്റെ ആദ്യ ഭാഗം പരാജയമായിരുന്നെങ്കിലും രണ്ടാം ഭാഗമിറക്കി ഇവര്‍ ഹിറ്റാക്കിയിരുന്നു. ചിത്രത്തിലെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയിരുന്നു. കോമഡി റോഡ് മൂവിയായിട്ടായിരുന്നു സംവിധായകന്‍ ചിത്രമൊരുക്കിയിരുന്നത്.

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഡിവിഡി റിലീസിലൂടെ ഹിറ്റായ ചിത്രം കൂടിയായിരുന്നു ആടിന്റെ ആദ്യം ഭാഗം. ആടിന്റെ രണ്ടാം ഭാഗം കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. ചിത്രം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായതിനു പിന്നാലെ സിനിമയുടെ മൂന്നാംഭാഗവും സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആട് 3യ്ക്കു മുന്‍പ് മറ്റൊരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ടര്‍ബോ പീറ്ററായി ജയസൂര്യ

ടര്‍ബോ പീറ്ററായി ജയസൂര്യ

ആടിലെ ജയസൂര്യയുടെ ഷാജി പാപ്പന് കേരളക്കരയാകെ മികച്ച സ്വീകരണമായിരുന്നു നല്‍കിയിരുന്നത്. ഷാജി പാപ്പന്റെ വേഷവിധാനവും ഡയലോഗുകളുമൊക്കെ അതേപടി
കേരളത്തിലെ യുവാക്കള്‍ അനുകരിച്ചിരുന്നു. ജയസൂര്യയ്ക്ക് സൂപ്പര്‍ താര പരിവേഷം നേടിക്കൊടുത്ത ഒരു കഥാപാത്രം കൂടിയായിരുന്നു ആടിലെ ഷാജി പാപ്പന്‍. തികച്ചും സാധാരണക്കാരില്‍ സാധാരണക്കാരനായ കഥാപാത്രമായതിനാലായിരുന്നു ഷാജി പാപ്പനെ കേരളക്കര വരവേറ്റിരുന്നത്. ഷാജി പാപ്പനു ശേഷം ജയസൂര്യയുടെ മറ്റൊരു ഇടിവെട്ട് കഥാപാത്രം കൂടി എത്തുകയാണ്. ടര്‍ബോ പീറ്റര്‍ എന്ന കഥാപാത്രമായാണ് പുതിയ ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. ഷാജി പാപ്പനു ശേഷമുളള ജയസൂര്യയുടെ അടുത്ത മാസ് കഥാപാത്രമായിരിക്കും ടര്‍ബോ പീറ്റര്‍.

മിഥുന്‍ മാനുവലും ജയസൂര്യയും

മിഥുന്‍ മാനുവലും ജയസൂര്യയും

ജയസൂര്യയെ നായകനാക്കിയുളള മിഥുന്‍ മാനുവലിന്റെ ചിത്രത്തിന് ടര്‍ബോ പീറ്റര്‍ എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. ആട് സിരീസില്‍ നിന്നും തികച്ചും വ്യത്യസ്തമാര്‍ന്നൊരു സിനിമയായിരിക്കും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുക. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പോസ്റ്റര്‍ പങ്കുവെച്ച് മിഥുന്‍

പോസ്റ്റര്‍ പങ്കുവെച്ച് മിഥുന്‍

ടര്‍ബോ പീറ്ററിന്റെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് തന്നെയായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. പ്രേക്ഷകരില്‍ ഒന്നടങ്കം ആകാംക്ഷ നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മാസ് ചിത്രമാണെന്നാണ് ടര്‍ബോ പീറ്ററിന്റെ പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന.

പോസ്റ്റര്‍ കാണൂ

പോസ്റ്റര്‍ കാണൂ

ഷാന്‍ റഹ്മാന്‍റെ സംഗീതം

ഷാന്‍ റഹ്മാന്‍റെ സംഗീതം

ആട് സിരീസിനു വേണ്ടി സംഗീതമൊരുക്കിയ ഷാന്‍ റഹ്മാന്‍ തന്നെയാണ് ടര്‍ബോ പീറ്ററിനു വേണ്ടിയും സംഗീതമൊരുക്കുക. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആടിലെ ഗാനങ്ങളെല്ലാം തന്നെ നേരത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ ഷാനിന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായങ്ങളായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്,.

നിര്‍മ്മാണം

നിര്‍മ്മാണം

ആബേല്‍ ക്രിയേറ്റീവ് മൂവിസിന്റെ ബാനറില്‍ ആബേല്‍ പി ജോര്ജ്ജാണ് ടര്‍ബോ പീറ്റര്‍ നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ജയസൂര്യയുടെ പുതിയ ചിത്രം വിതരണത്തിനെത്തിക്കും. ലിജോ പോള്‍ ചിത്രത്തിന്റെ എഡിറ്റിങ്ങ് ചെയ്യുന്നു.ആട് പോലൊരു മികച്ചൊരു ചിത്രമായിരിക്കും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുകാ എന്നാണറിയുന്നത്.

അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവ്

അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവ്

ടര്‍ബോ പീറ്ററിനു പുറമെ അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവ് എന്ന ചിത്രവും മിഥുന്‍ മാനുവലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ്. കാട്ടുര്‍കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നു.

ആട് 3

ആട് 3

ആട് 2വിനു പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗവും മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ത്രീഡിയിലായിരിക്കും ആട് സീരിസിലെ പുതിയ സിനിമയൊരുങ്ങുക. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് തന്നെയായിരിക്കും ആടിന്റെ മൂന്നാം ഭാഗവുമായി എത്തുക. ഷാജി പാപ്പന്റെ മൂന്നാം വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X